മോഹന്‍ലാല്‍ ചിത്രം ബിലാത്തിക്കഥയുടെ ഷൂട്ടിംങ് മെയ് 10 ന് ലണ്ടനില്‍ തുടങ്ങും

മോഹന്‍ലാല്‍ ചിത്രം ബിലാത്തിക്കഥയുടെ ഷൂട്ടിംങ് മെയ് 10 ന് ലണ്ടനില്‍ തുടങ്ങും

മോഹന്‍ലാല്‍ നായകനായെത്തുന്ന ബിലാത്തിക്കഥയുടെ ചിത്രീകരണം മെയ് 10 ന് ലണ്ടനില്‍ തുടങ്ങും. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി 45 ദിവസത്തെഡേറ്റാണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. ലില്ലിപാഡ്മോഷന്‍ പിക്ചേഴ്സ് (യു.കെ) ലിമിറ്റഡിന്റെയും വര്‍ണചിത്ര ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സുബൈര്‍ എന്‍.പി, എം.കെ. നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സേതുവിന്റേ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജും അനുസിതാരയും പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ജ്യുവല്‍മേരി, കനിഹ, ഷാലിന്‍സോയ എന്നിവര്‍ക്കൊപ്പം സംവിധായകരായ ശ്യാം പ്രസാദുംജോണി ആന്റണിയും വേഷമിടുന്നുണ്ട്. ഓണത്തിന് വര്‍ണചിത്ര ഗുഡ്ലൈന്‍ റിലീസ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കും.

Leave a Reply

Your email address will not be published.