പുത്തന്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പീഡ് എസ് സ്വന്തമാക്കി സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍

പുത്തന്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പീഡ് എസ് സ്വന്തമാക്കി സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍

സ്റ്റൈലിനും എന്‍ജിന്‍ കരുത്തിനും പ്രശസ്തമായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് എസ് ആണ് ബോളിവുഡിന് ഇപ്പോള്‍ ഏറെ പ്രിയം. ഇപ്പോളിതാ ബോളിവുഡ് യുവ നടന്‍ രണ്‍വീര്‍ സിംഗിന് പിന്നാലെ സൂപ്പര്‍ താരം ഹൃത്വിക് റോഷനും പുത്തന്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പീഡ് എസിനെ സ്വന്തമാക്കിയിരിക്കുകയാണ്. സില്‍വര്‍ നിറത്തിലുള്ള പുതിയ റാപ്പീഡ് എസില്‍ കറങ്ങുന്ന ഹൃത്വിക്കിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

6.0 ലിറ്റര്‍ AM29 V12 പെട്രോള്‍ എഞ്ചിനിലാണ് കാറിന്റെ വരവ്. എഞ്ചിന് പരമാവധി 552 bhp കരുത്തും 620 Nm torque ഉം സൃഷ്ടിക്കാനാവും. എട്ടു സ്പീഡ് ZF ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് റപ്പീഡ് എസില്‍. റാപ്പിഡ് എസിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.6 സെക്കന്റുകള്‍ മാത്രം മതി. കാറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 306 കിലോമീറ്ററാണ്. ഏകദേശം 3.8 കോടി രൂപയാണ് കാറിന്റെ ഡല്‍ഹി എക്സ്ഷോറൂം വില. ഡ്യൂവല്‍ കാസ്റ്റ് ഡിസ്‌ക് ബ്രേക്കുകളാണ് നാലു ചക്രങ്ങളിലും ബ്രേക്കിംഗ് നിറവേറ്റുന്നത്.

Leave a Reply

Your email address will not be published.