വിഷുക്കണിയൊരുക്കാന്‍ പാല്‍വെള്ളരികള്‍ റെഡി

വിഷുക്കണിയൊരുക്കാന്‍ പാല്‍വെള്ളരികള്‍ റെഡി

തൃശൂര്‍: വിഷുക്കണിയില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് കണിവെള്ളരി, ഇത്തവണ മലയാളികള്‍ക്ക് കണികാണാന്‍ പാല്‍ വെള്ളരി ഒരുക്കിയിരിക്കുകയാണ് കേച്ചേരി ചെമ്മന്തിട്ട സ്വദേശി വിവേകാനന്ദന്‍. അഞ്ചു വര്‍ഷം മുമ്പ് പാന്‍ വെള്ളരിയുമായി ശ്രദ്ധ നേടിയ വിവേകാനന്ദന്‍ ഇത്തവണ വിളയിച്ചെടുത്തത് പാല്‍വെള്ളരിയാണ്.

ഇരുപത്തഞ്ചു വര്‍ഷത്തിലേറേയായി വെള്ളരികൃഷി ചെയ്യുന്ന വിവേകാനന്ദന്റെ കൃഷിയിടം കാര്‍ഷിക ശാസ്ത്രജ്ഞര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രകൃതി പാഠശാലയാണ്. നെല്‍ക്കൃഷി കഴിഞ്ഞ പാടത്ത് വെള്ളരി വര്‍ഗ വിളകള്‍ കൃഷി ചെയ്യുന്ന ശീലമാണ് വിവേകാനന്ദന്റേത്. മത്തനും കുമ്പളവും ചുരക്കയും പൊട്ടു വെള്ളരിയും തണ്ണി മത്തനും ഒക്കെ വിവേകാനന്ദന്റെ കൃഷിയിടത്തിലുണ്ട്.

വെള്ളരിക്കൃഷിയില്‍ എന്നും നേട്ടങ്ങള്‍ കൊയ്ത കര്‍ഷകനാണ് വിവേകാനന്ദന്‍. ഗള്‍ഫിലും വിവേകാന്ദന്റെ വെള്ളരിക്കു പ്രിയമേറെയാണെങ്കിലും കയറ്റുമതിയുടെ നൂലാമാലകള്‍ അറിയാത്ത ഈ കര്‍ഷകന് അത് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. എല്ലാ വിഷുവിനും തൃശുരിലും സമീപ ജില്ലകളിലും വിവേകാനന്ദന്റെ വെള്ളരിക്ക് ആവശ്യക്കാരേറെയാണ്.

Leave a Reply

Your email address will not be published.