ഡല്‍ഹി ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഡല്‍ഹി ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുപ്പത്തില്‍ ലൈംഗിക അതിക്രമത്തിന് താന്‍ ഇരയായെന്നും അതിലുള്ള മനോവിഷമം മൂലമാണ് താന്‍ മരിക്കുന്നതെന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. പശ്ചിമ ബംഗാളിലെ ഹൂഗ്ലി സ്വദേശിയായ ഗോപാല്‍ മാലൂ (21) ആണ് മരിച്ചത്. ഐഐടിയില്‍ മാസ്റ്റേഴ്സ് ഓഫ് കെമിസ്ട്രിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ഗോപാല്‍. ഹോസ്റ്റലിലെ സീലീംഗ് ഫാനിലാണ് ഇയാള്‍ തൂങ്ങി മരിച്ചത്.

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു. രണ്ടു ദിവസം മുന്‍പും ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. ചെറുപ്പത്തിലുണ്ടായ പീഡനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥിക്ക് കടുത്ത മാസനസിക സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും, പീഡനത്തിന്റെ ആഘാതത്തില്‍ നിന്ന് ഇയാള്‍ മോചിതനായെങ്കിലും മുന്‍കാല അനുഭവങ്ങള്‍ അയാളെ വേട്ടയാടിയിരുന്നുവെന്നും ഡി.സി.പി മിലിന്ദ് മഹാദ്യൂ ദുംബെരേ വ്യക്തമാക്കി.

Leave a Reply

Your email address will not be published.