കണക്ക് ചെയ്തില്ലെന്ന കാരണം ; വിദ്യാര്‍ത്ഥിയുടെ തൊണ്ടയില്‍ അധ്യാപകന്‍ ചൂരല്‍ കുത്തിയിറക്കി

കണക്ക് ചെയ്തില്ലെന്ന കാരണം ; വിദ്യാര്‍ത്ഥിയുടെ തൊണ്ടയില്‍ അധ്യാപകന്‍ ചൂരല്‍ കുത്തിയിറക്കി

മുംബൈ: കണക്ക് ചെയ്യാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ത്ഥിയുടെ തൊണ്ടയില്‍ അധ്യാപകന്‍ ചൂരല്‍ കുത്തിയിറക്കി. മഹാരാഷ്ട്രയിലെ കുര്‍ജാത് ഉപജില്ലയില്‍ പെട്ട പിംപാല്‍ഗോണ്‍ ഗ്രാമത്തിലെ സില്ല പരിഷത്ത് സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ രോഹന്‍ ഡി ജന്‍ജിര്‍ എന്ന വിദ്യാര്‍ത്ഥിയെ പൂനെയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ക്ലാസ് നടക്കുന്നതിനിടയിലായിരുന്നു അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണക്ക് ചെയ്യാന്‍ നല്‍കിയത്. എന്നാല്‍ രോഹന് കണക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അധ്യാപകന്‍ ചൂരല്‍ തൊണ്ടയിലേക്ക് കുത്തിയിറക്കുകയായിരുന്നു. ശ്വാസ നാളത്തിനും, അന്ന നളത്തിനും ഗുരുതരമായി പരുക്കേറ്റ കുട്ടി ശ്വാസം കിട്ടാതെ ക്ലാസില്‍ വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കുട്ടികള്‍ പുറത്തേക്ക് ഓടിയതോടെയാണ് സംഭവം സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. അധ്യാപകനെ സ്‌കൂളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published.