ആസിഫയുടെ കൊലപാതകം: മുസ്ലിം ലീഗ് കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

ആസിഫയുടെ കൊലപാതകം: മുസ്ലിം ലീഗ് കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

കാസര്‍കോട്: ലോകമനസാക്ഷിക്ക് മുമ്പില്‍ രാജ്യം തലകുനിക്കേണ്ടി വന്ന കാശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരി ആസിഫയെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്താല്‍ പ്രതിഷേധിച്ച് കൊണ്ട് മുസ്ലിം ലീഗ് രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി.

പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് എ.എം കടവത്ത്, വൈസ് പ്രസിഡന്റുമാരായ അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, മുനിസിപ്പല്‍ പ്രസിഡന്റ് വി.എം മുനീര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഹമീദ് ബെദിര, എ.എ അബ്ദുല്‍ റഹിമാന്‍, സി.ഐ.എ ഹമീദ്, സഹീര്‍ ആസിഫ്, സഹദ് ബാങ്കോട്, ഹാരിസ് ബെദിര, നൗഫല്‍ തായല്‍, എം.പി അഷ്റഫ്, റഫീഖ് വിദ്യാനഗര്‍, ഖലീല്‍ അബൂബക്കര്‍, സലിം അലിബാഗ്, മുജീബ് തളങ്കര, തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Leave a Reply

Your email address will not be published.