പുഷ്പ്പാര്‍ച്ചന നടത്തി ബിജെപി നേതാക്കള്‍; അംബേദ്ക്കര്‍ പ്രതിമ ശുദ്ധീകരിച്ച് ദളിത് പ്രവര്‍ത്തകര്‍

പുഷ്പ്പാര്‍ച്ചന നടത്തി ബിജെപി നേതാക്കള്‍; അംബേദ്ക്കര്‍ പ്രതിമ ശുദ്ധീകരിച്ച് ദളിത് പ്രവര്‍ത്തകര്‍

വഡോദര: കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ഹാരാര്‍പ്പണം നടത്തിയ അംബേദ്ക്കര്‍ പ്രതിമയില്‍ ദളിത് പ്രവര്‍ത്തകര്‍ ശുദ്ധി കലശം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വഡോദരയിലാണ് സംഭവം. ബിജെപി നേതാക്കളുടെ സാന്നിധ്യം അംബേദ്ക്കര്‍ പ്രതിമയെ മലിനമാക്കിയെന്ന് ബറോഡ മഹാരാജ് സായറാവു സര്‍വകലാശാല എസ്സി-എസ്ടി എംപ്ലോയിസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി താക്കൂര്‍ സോളങ്കി പറഞ്ഞു.

ശനിയാഴ്ച രാവിലെ ബിജെപി എംപി രഞ്ചന്‍ബെന്‍ ഭട്ട്, മേയര്‍ ഭരത് ദംഗര്‍, ബിജെപി എംഎല്‍എ യോഗേഷ് പട്ടേല്‍ എന്നിവര്‍ക്കൊപ്പമാണ് മന്ത്രി ചടങ്ങിനെത്തിയത്. ചടങ്ങ് നടത്തുന്നതിനെതിരെ ദളിത് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. മന്ത്രി സംഘം മടങ്ങിയ ശേഷം പാലും വെള്ളവും ഉപയോഗിച്ച് പ്രതിമ ദളിത് പ്രവര്‍ത്തകര്‍ കഴുകി വൃത്തിയാക്കുകയായിരുന്നു.

Leave a Reply

Your email address will not be published.