ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര മലയാളത്തിലേക്ക് തിരിച്ചെത്തുന്നു

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര മലയാളത്തിലേക്ക് തിരിച്ചെത്തുന്നു

ഒരിടവേളക്ക് ശേഷം ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര മലയാളത്തിലേക്ക് മടങ്ങിയെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഉണ്ണി ആര്‍ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ച് മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന കോട്ടയം കുര്‍ബാന എന്ന ചിത്രത്തിലൂടെയാണ് നയന്‍താരയുടെ തിരിച്ചുവരവ് എന്നാണ് റിപ്പോര്‍ട്ട്. പൂര്‍ണമായും സ്ത്രീ കഥാപത്രത്തെ കേന്ദ്രീകരിച്ചുള്ള ചിത്രമായിരിക്കും കോട്ടയം കുര്‍ബാന.

പുതിയ നിയമത്തിന് ശേഷം നയന്‍താര അഭിനയിക്കുന്ന മലയാളചിത്രമാകും കോട്ടയം കുര്‍ബാന. ചാര്‍ളി, മുന്നറിയിപ്പ്, ലീല തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഉണ്ണി ആര്‍ രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് ആണ് നിര്‍മാണം. മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അപ്പു ഭട്ടതിരിയാണ്.

Leave a Reply

Your email address will not be published.