ഗപ്പിക്ക് ശേഷമുള്ള ജോണ്‍ പോളിന്റെ ചിത്രം; സൗബിന്‍ നായകന്‍, ഒപ്പം നസ്രിയയുടെ സഹോദരനും

ഗപ്പിക്ക് ശേഷമുള്ള ജോണ്‍ പോളിന്റെ ചിത്രം; സൗബിന്‍ നായകന്‍, ഒപ്പം നസ്രിയയുടെ സഹോദരനും

പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ ചിത്രമായ ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് ഒരുക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ നായകനാകും. നടി നസ്രിയ നസീമിന്റെ സഹോദരന്‍ നവീന്‍ നസീം ആദ്യമായി വെള്ളിത്തിരയിലെത്തുന്ന ചിത്രം കൂടിയാകും ഇത്.

അമ്ബിളി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാകും സൗബിന്‍ എത്തുക. ദുല്‍ഖര്‍ സല്‍മാന്‍ ആണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ഗപ്പി കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് അമ്ബിളിയെത്തുന്നത്. ഹാസ്യത്തിനും സംഗീതത്തിനും പ്രാധാന്യമുള്ള ചിത്രമാകും അമ്ബിളി.

ദേശീയ ശ്രദ്ധയാകര്‍ഷിച്ച പരസ്യചിത്രങ്ങളൊരുക്കിയ ശരണ്‍ വേലായുധനാണ് ഛായാഗ്രാഹകന്‍. ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് അമ്ബിളിയുടെ സംഗീത സംവിധായകന്‍.

Leave a Reply

Your email address will not be published.