കാസറഗോഡ് മുനിസിപ്പല്‍ കെ.എം.സി.സിയുടെ ടീമായ കിംഗ്‌സ് കാസറഗോഡിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു

കാസറഗോഡ് മുനിസിപ്പല്‍ കെ.എം.സി.സിയുടെ ടീമായ കിംഗ്‌സ് കാസറഗോഡിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു

അബുദാബി: അബുദാബി കാസറഗോഡ് മണ്ഡലം കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 20 ന് നടത്തപ്പെടുന്ന ക്രിക്കറ്റ് ഫെസ്റ്റില്‍ മത്സരിക്കുന്ന കാസറഗോഡ് മുനിസിപ്പല്‍ കെ.എം.സി.സിയുടെ ടീമായ കിംഗ്‌സ് കാസറഗോഡിന്റെ ജേഴ്‌സി പ്രകാശനം  ലോജിക് സ്‌പോര്‍ട്‌സ് മാനേജര്‍ നൂറു ബാങ്കോട് പ്രസിഡന്റ് സമീര്‍ തായലങ്ങാടിയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു.

ചടങ്ങില്‍ മുനിസിപ്പല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മൊയ്തീന്‍ പള്ളിക്കാല്‍, മണ്ഡലം കെ.എം.സി.സി ട്രഷറര്‍ ഷാഫി നാട്ടക്കല്‍, ഷിഹാബ് ഊദ് തളങ്കര, സിയാദ് ടി.എച്ച്, ബദറുദ്ദീന്‍ ഹൊന്ന മുല, അന്‍സാരി അണങ്കൂര്‍, നിബ്‌റാസ്, മുഷ്താഖ് ദീനാര്‍ നഗര്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.