ഉന്നാവോ പീഡനം; പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഭീഷണിയുമായി എംഎല്‍എയുടെ അനുയായികള്‍

ഉന്നാവോ പീഡനം; പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഭീഷണിയുമായി എംഎല്‍എയുടെ അനുയായികള്‍

ഉന്നാവോ: ഉന്നാവോയിലെ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തെക്കുറിച്ച് പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഭീഷണിയുമായി എംഎല്‍എയുടെ അനുയായികള്‍. കേസില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗറിന്റെ അനുയായികളാണ് ഭീഷണിയുമായി രംഗത്തെത്തിയത്.

സംഭവത്തെക്കുറിച്ച് ‘മിണ്ടിപ്പോകരുതെന്നാണ് അനുയായികള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പ്രദേശവാസികള്‍ വെളിപ്പെടുത്തിയത്. നിശബ്ദമായിരുന്നില്ലെങ്കില്‍ അതുകൊണ്ടുണ്ടായേക്കാവുന്ന അനന്തരഫലങ്ങള്‍ അഭിമുഖീകരിക്കാനും തയ്യാറായികൊള്ളണമെന്നും അണികള്‍ ആവശ്യപ്പെട്ടു.

ഉന്നാവോ പീഡനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നവരെ നാടുകടത്തുമെന്നും അവര്‍ അറിയിച്ചു. ഇപ്പോള്‍ തന്നെ രണ്ടുപേരെ കാണാനില്ലായെന്നും ഇരയുടെ ബന്ധു വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സെനഗറിനെ സിബിഐ അറസ്റ്റ് ചെയ്തത്. ഉന്നാവോ കേസുമായി ബന്ധപ്പെട്ട് മെഡിക്കല്‍ സൂപ്രണ്ടിനെയും മറ്റൊരു ഉദ്യോഗസ്ഥനെയും ഇതിനകം തന്നെ സസ്‌പെന്‍ഡ് ചെയ്തുകഴിഞ്ഞു.

Leave a Reply

Your email address will not be published.