കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് പൂനം യാദവിനെതിരെ വാരണാസിയില്‍ ആക്രമണം

കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് പൂനം യാദവിനെതിരെ വാരണാസിയില്‍ ആക്രമണം

വാരണാസി: കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് പൂനം യാദവിനെതിരെ ഇഷ്ടികകളും കല്ലുകളും ഉപയോഗിച്ച് ആക്രമണം. ശനിയാഴ്ചയാണ് സംഭവം. താരത്തിന്റെ അച്ഛനും അമ്മാവനും ആക്രമണത്തില്‍ പരിക്കേറ്റു. പൊലീസ് എത്തിയാണ് പൂനത്തെയും കുടുംബത്തെയും ഇവിടെ നിന്നും മാറ്റിയത്.

സംഭവം അറിഞ്ഞ ഉടനെ തന്നെ പോലീസ് പൂനത്തെ സംരക്ഷിക്കാനെത്തിയതായും അക്രമികള്‍ രക്ഷപ്പെടുകയില്ലെന്നും പോലീസ് സൂപ്രണ്ട് അമിത് കുമാര്‍ പറഞ്ഞു. യാദവിന്റെ ബന്ധുവും അയല്‍ ഗ്രാമ തലവനുമായുള്ള ഒരു പഴയ സ്വത്ത് തര്‍ക്കത്തില്‍ നിന്നാണ് ഈ അക്രമമെന്ന് പൊലീസ് വ്യക്തമാക്കി. ഇതില്‍ യാദവ് ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ അവരും ആക്രമിക്കപ്പെടുകയായിരുന്നു. പ്രദേശത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.