റോഡിലെ കുഴിയില്‍വീണ് ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതരം

റോഡിലെ കുഴിയില്‍വീണ് ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതരം

കുമ്പള: വിഷുവിന് ക്ഷേത്രത്തില്‍ പോയി മടങ്ങുന്നതിനിടെ റോഡിലെ കുഴിയില്‍വീണ് ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. മംഗളൂരു സ്വദേശി സുരേഷിനാണ് (32)ഗുരുതരമായി പരിക്കേറ്റത്. സുരേഷിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് 4.10 മണിയോടെ ഷിറിയ പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്.

വിഷു ആഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രത്തില്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സുരേഷ് സഞ്ചരിക്കുകയായിരുന്ന ബൈക്ക് റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. തലയ്ക്കും മറ്റും പരിക്കേറ്റ സുരേഷിനെ ഓടിക്കൂടിയവരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

Leave a Reply

Your email address will not be published.