പ്രസവിച്ചു കിടന്ന ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ എത്തിയ യുവാവിനെ ഭര്‍ത്തൃപിതാവ് കൊലപ്പെടുത്തി

പ്രസവിച്ചു കിടന്ന ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ എത്തിയ യുവാവിനെ ഭര്‍ത്തൃപിതാവ് കൊലപ്പെടുത്തി

തിരുവനന്തപുരം: വിഷുദിനത്തില്‍ പ്രസവിച്ചു കിടക്കുന്ന ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ എത്തിയ യുവാവിനെ ഭര്‍ത്തൃപിതാവ് ബിയറുകുപ്പിക്കു കുത്തി. സെക്രട്ടിറിയേറ്റ് താല്‍ക്കാലിക ജീവനക്കാരനായ കൃഷ്ണകുമാറാണ് കൊല്ലപ്പെട്ടത്. സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശേഷം ചികിത്സയിലായിരുന്ന ഭാര്യയെ കാണാന്‍ എത്തിയ യുവാവിനെയാണ് ഭാര്യാ പിതാവ് കൊലപ്പെടുത്തിയത്. വിഷുദിനത്തില്‍ വൈകിട്ട് 6 നായിരുന്നു സംഭവം.

പ്രസവശേഷം ചികിത്സയിലായിരുന്ന അലീനയേയും കുഞ്ഞിനേയും കാണാന്‍ എത്തിയതായിരുന്നു കൃഷ്ണകുമാര്‍. ഇയാള്‍ക്കൊപ്പം അഖില്‍ എന്ന സുഹൃത്തും ഉണ്ടായിരുന്നു. പിതാവുമായുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നു ആശുപത്രിയിലെ ടെറസില്‍ വച്ചു കൃഷ്ണ കുമാറിനു കുത്തേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ നിലവിളിച്ചു കൊണ്ട് ഓടി. അതേ ആശൂപത്രിയില്‍ തന്നെ ചികിത്സ നല്‍കി എങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ അഖിലിനെ ജനറല്‍ ആശുപത്രിയിലേയ്ക്കു മാറ്റി. ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ ഭര്‍ത്തൃപിതാവ് സുധാകരന്‍ സമ്മതിക്കാത്തതാണു കലഹത്തിനിടയാക്കിയത്.

Leave a Reply

Your email address will not be published.