മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി അമേഠിയില്‍

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി അമേഠിയില്‍

ന്യൂഡല്‍ഹി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അമേഠിയിലേക്ക്. ആദ്യത്തെ രണ്ട് ദിവസം അമേഠിയില്‍ ചെലവിടുന്ന രാഹുല്‍ മൂന്നാമത്തെ ദിവസം റായ്ബറേലിയിലെത്തും. അമേഠിയില്‍ ശുക്ല ബാസാറിലെ ജൈനാബ്ഗഞ്ച് മാന്ദിയില്‍ രാഹുല്‍ ഇന്ന് കിസാന്‍ ചൗപാല്‍ (കര്‍ഷകരുമായുള്ള കൂടിക്കാഴ്ച) നടത്തും.

തുടര്‍ന്ന് രാഹുല്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രയുടെയും, ഒരു റോഡ് പദ്ധതിയുടെയും ഒരു പ്രൈവറ്റ് സ്‌കൂളിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും. സന്ദര്‍ശനത്തിന്റെ ഭാഗമായി ചില വികസന പദ്ധതികള്‍ക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ തറക്കല്ലിടും. പ്രധാന്‍ മന്ത്രി ഗ്രാം സഡക് യോജ്ന പദ്ധതിപ്രകാരം നിര്‍മ്മിച്ച തൗരി കോട്ടവ റോഡിന്റെ ഉദ്ഘാടനവും രാഹുല്‍ ഗാന്ധി നിര്‍വഹിക്കും.

Leave a Reply

Your email address will not be published.