ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണം: ഉമ്മന്‍ചാണ്ടി

ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണം: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഗവണ്‍മെന്റ് ഡോക്ടര്‍മാര്‍ നാലുദിവസമായി നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായിവിജയന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കത്ത്. ആര്‍ദ്രം പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ പദ്ധതി നടപ്പാക്കുമ്‌ബോഴുണ്ടാവുന്ന പ്രായോഗികബുദ്ധിമുട്ടുകളെക്കുറിച്ചുള്ള തര്‍ക്കങ്ങളാണ് ഡോക്ടര്‍മാരുടെ സമരത്തിലേക്ക് നയിച്ചത്. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ ഒഴിച്ച് എല്ലാ സര്‍ക്കാര്‍ ആശുപത്രികളുടെയും പ്രവര്‍ത്തനം സ്തംഭിച്ചിരിക്കുന്നു.

കുടുംബാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ തസ്തികകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുകയും യഥാര്‍ത്ഥ ആവശ്യങ്ങള്‍ക്ക് അനുസരണമായി ആരോഗ്യ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുകയും ചെയ്താല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. ഡോക്ടര്‍മാരുടെ സംഘടയുമായി ചര്‍ച്ചനടത്തി പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്നും ഉമ്മന്‍ചാണ്ടി കത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.