രാജസ്ഥാനില്‍ മൂന്നു കൗമാരക്കാര്‍ ഒരേ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

രാജസ്ഥാനില്‍ മൂന്നു കൗമാരക്കാര്‍ ഒരേ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

ബാര്‍മര്‍: രാജസ്ഥാനിലെ ബാര്‍മറില്‍ മൂന്നു കൗമാരക്കാരെ ഒരേ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വരൂപ് കാ താല ഗ്രാമത്തില്‍ ഈ മാസം പന്ത്രണ്ടിനാണ് ദാരുണസംഭവം നടന്നത്.

ദളിത് കുടുംബത്തില്‍നിന്നുള്ള ബന്ധുക്കളായ രണ്ടു പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ക്കു 12, 13 എന്നിങ്ങനെയും ആണ്‍കുട്ടിക്ക് 17 വയസുമാണ് പ്രായം. കൗമാരക്കാര്‍ ജീവനൊടുക്കിയതാണെന്നാണു പ്രാഥമിക അന്വേഷണത്തില്‍ മനസിലാകുന്നതെന്നു പോലീസ് വ്യക്തമാക്കി.

രാത്രി സാധാരണനിലയില്‍ ഉറങ്ങാന്‍ പോയ പെണ്‍കുട്ടികളെയാണ് അടുത്തദിവസം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയതെന്ന് ജീവനൊടുക്കിയ ഒരു പെണ്‍കുട്ടിയുടെ പിതാവ് എന്‍ഡിടിവിയോടു പറഞ്ഞു. ജീവനൊടുക്കിയ മൂവരും അടുത്തിടപഴകിയിരുന്നവരാണെന്നു ഗ്രാമവാസികള്‍ പറയുന്നു.

വിഷയം ചര്‍ച്ച ചെയ്യുന്നതിനായി മേഘ് വാള്‍ സമുദായം പഞ്ചായത്ത് യോഗം ചേര്‍ന്നിരുന്നു. സംഭവത്തിന് ഇതേവരെ വ്യക്തമായ കാരണം വിശദീകരിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published.