നടന്‍ ദിലീപിന് വിദേശത്തു പോകാന്‍ കോടതിയുടെ അനുമതി

നടന്‍ ദിലീപിന് വിദേശത്തു പോകാന്‍ കോടതിയുടെ അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് വിദേശത്തു പോകാന്‍ കോടതിയുടെ അനുമതി. കേസില്‍ ജാമ്യം ലഭിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് ദിലീപിന് വിദേശയാത്ര നടത്താന്‍ അനുവാദം ലഭിക്കുന്നത്. മെയ് 21-നാണ് കേസിന്റെ വിചാരണാനടപടികള്‍ക്കായി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് പരിഗണിക്കുന്നത്.

അങ്കമാലി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ കമ്മാര സംഭവത്തിന്റെ പ്രചാരണാര്‍ദ്ധം വിദേശത്ത് പോകാന്‍ അനുമതി ചോദിച്ചു സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി ദിലീപിന് അനുകൂലമായ ഉത്തരവ് നല്‍കിയത്.

നടിയെ തട്ടിക്കൊണ്ടു പോയി അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസാണു ദിലീപിനെതിരെ നിലനില്‍ക്കുന്നത്. കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നതുവരെ കോടതിയുടെ അനുവാദം ഇല്ലാതെ വിദേശത്തേയ്ക്കു പോകാതിരിക്കാന്‍ പാസ്പോര്‍ട്ട് തടഞ്ഞുവെച്ചതിന് ശേഷമാണ് ജാമ്യം അനുവദിച്ചത്.

Leave a Reply

Your email address will not be published.