ഭര്‍ത്താവിന്റെ ലൈറ്ററില്‍നിന്നു തീപടര്‍ന്നു പൊള്ളലേറ്റ യുവതി മരിച്ചു

ഭര്‍ത്താവിന്റെ ലൈറ്ററില്‍നിന്നു തീപടര്‍ന്നു പൊള്ളലേറ്റ യുവതി മരിച്ചു

കോട്ടയം: ഭര്‍ത്താവിന്റെ ലൈറ്ററില്‍നിന്നു തീപടര്‍ന്നു പൊള്ളലേറ്റ യുവതി മരിച്ചു. കോന്നി സ്വദേശിനി രമ്യയാണു മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരണം.

കഴിഞ്ഞ ദിവസം, കുടുംബ വഴക്കിനിടെ പെട്രോള്‍ ദേഹത്തൊഴിച്ചുനിന്ന രമ്യയ്ക്കു സമീപത്തുനിന്ന ഭര്‍ത്താവ് ലൈറ്റര്‍ തെളിച്ചതോടെ യുവതിയുടെ ശരീരത്തിലേക്കു തീ പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രമ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച വൈകിട്ടു മരിച്ചു. രമ്യയുടെ ഭര്‍ത്താവ് രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published.