ഹയര്‍സെക്കണ്ടറിയെ ഹൈസ്‌ക്കൂളുമായി ലയിപ്പിക്കുന്നത് ചരിത്രപരമയ മണ്ടത്തരം

ഹയര്‍സെക്കണ്ടറിയെ ഹൈസ്‌ക്കൂളുമായി ലയിപ്പിക്കുന്നത് ചരിത്രപരമയ മണ്ടത്തരം

കാഞ്ഞങ്ങാട്: കേരളത്തില്‍ കാല്‍നൂറ്റാണ്ടിലതികമായി നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹയര്‍സെക്കണ്ടറി വകുപ്പ് ഹൈസ്‌ക്കൂളുമായി ലയിപ്പിക്കുന്നതിനായി ഇടതുമുന്നണി സര്‍ക്കാര്‍ നടത്തുന്ന നീക്കം ചരിത്രപരമയ മണ്ടത്തരമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം എല്‍ എ. എഫ്.എച്ച് എസ് ടി എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വിദ്യാര്‍ത്ഥി സംഘടനകളടക്കം രാഷ്ട്രീയ പാര്‍ട്ടികളൊന്നും നിലവിലുള്ള ഹയര്‍സെക്കണ്ടറി സംവിധാനം ഇല്ലാതാക്കണമെന്ന് ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ ലയനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് ഈ മേഖലയില്‍ ഭരണാനുകൂല അധ്യാപക സംഘടനക്ക് സ്വാധീനം ഉറപ്പിക്കാനുള്ള മോഹമാണ് ഇത്‌നടപ്പില്ല എന്നുള്ള ഉറച്ച പ്രഖ്യാപനമായിരുന്നു ഏപ്രില്‍ 11ലെ മൂല്യനിര്‍ണ്ണയ ക്യാമ്പ് ബഹിഷ്‌കരുണത്തില്‍ 85ശതമാനത്തിലധികം അധ്യാപകരുടെ പങ്കാളിത്തം.

ജില്ലാ കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഹക്കിം കുന്നില്‍ മുഖ്യപ്രഭാഷണം നടത്തി രാഷ്ട്രീയ സംങ്കുചിതത്തിന്റെ പേരില്‍ വിദ്യാഭ്യാസരംഗത്ത് നടത്തുന്ന പരിഷ്‌കാരങ്ങള്‍ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാന്‍ മാത്രമെ സഹായിക്കു. എഫ് എച്ച് എസ് ടി എ സംസ്ഥാന പ്രസിഡണ്ട് എം രാധാകൃഷ്ണന്‍, ജിജി തോമസ്, മെജോ ജോസഫ്, കരിംകോയിക്കല്‍, എന്‍ സദാശിവന്‍, സക്കറിയാസ് എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു. എഫ് എച്ച് എസ് ടി എ ജില്ലാ ചെയര്‍മാന്‍ പി ശശിധരന്‍ അധ്യക്ഷത വഹിച്ചു

Leave a Reply

Your email address will not be published.