ബയോസയന്‍സ് റിസര്‍ച്ച് & ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം ഇന്ന്

ബയോസയന്‍സ് റിസര്‍ച്ച് & ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് സര്‍വകലാശാലയുടെ കീഴില്‍ തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കില്‍ സ്ഥാപിച്ച ബയോസയന്‍സ് റിസര്‍ച്ച് & ട്രെയിനിംഗ് സെന്ററിന്റെ പ്രവര്‍ത്തനം ഇന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30ന് നടക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി അധ്യക്ഷത വഹിക്കും. ഗവേഷണ സമുച്ചയത്തോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുളള പരിശീലന ഹാളിന്റെ ഉദ്ഘാടനം ഡോ.എ. സമ്പത്ത് എം.പി നിര്‍വഹിക്കും.

മൃഗങ്ങളിലെ രോഗപ്രതിരോധ സംവിധാനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന അടിസ്ഥാന തത്വങ്ങളില്‍ ഗവേഷണം നടത്തുന്നതിനാണ് ഗവേഷണ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. ഇതിന് ആവശ്യമായ വൈറോളജി ലാബ്, സെല്‍ കള്‍ച്ചറല്‍ ലാബ്, മോളിക്യൂലര്‍ ബയോളജി ലാബ് ഇവിടെ സജ്ജമാക്കും. ജൈവസാങ്കേതിക വിദ്യയിലൂടെ ഉത്പാദിക്കുന്ന പുതിയ രോഗപ്രതിരോധ മരുന്നുകള്‍ ഉത്പാദിപ്പിക്കാന്‍ ആവശ്യമായ ലബോറട്ടറികളും ഇവിടെ സജ്ജമാക്കുവാന്‍ സര്‍വകലാശാല ലക്ഷ്യമിടുന്നുണ്ട്.

അടുത്തഘട്ടമായി ഗവേഷണത്തിനാവശ്യമായ ലബോറട്ടറി -മൃഗങ്ങളെ ഉത്പാദിപ്പിച്ചു ഈ പാര്‍ക്കില്‍ ഉയര്‍ന്നുവരുന്ന മറ്റു ഗവേഷണകേന്ദ്രങ്ങള്‍ക്കും വിപണനം ചെയ്യുന്നതിനു അന്തര്‍ദേശീയ നിലവാരത്തിലുളള ഒരു ലാബ് അനിമല്‍ റിസര്‍ച്ച് ഫെസിലിറ്റിയും ഇവിടെ നടപ്പിലാക്കും. അതോടൊപ്പം ആവശ്യമായ പരിശീലന പരിപാടികളും നടത്തും.

Leave a Reply

Your email address will not be published.