മമ്മൂട്ടി നായകനായെത്തുന്ന ‘അങ്കിള്‍’; ചിത്രത്തിന്റെ ട്രെയ്ലര്‍ കാണാം

മമ്മൂട്ടി നായകനായെത്തുന്ന ‘അങ്കിള്‍’; ചിത്രത്തിന്റെ ട്രെയ്ലര്‍ കാണാം

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അങ്കിളിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. അബ്രാ ഫിലിംസ് ആന്‍ഡ് എസ്.ജെ ഫിലിംസിന്റെ ബാനറില്‍ ജോയ് മാത്യുവും സജയ് സെബാസ്റ്റ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് ജോയ് മാത്യു തന്നെയാണ് തിരക്കഥ ഒരുക്കിയത്. കാര്‍ത്തിക മുരളീധരനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് അച്ഛന്റെ ഒരു സുഹൃത്ത് എത്തുകയും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആശാ ശരത്, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, കൈലാഷ്, ഷീല, നിസാ ജോസഫ്, മുത്തുമണി, ബാബു അന്നൂര്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

Leave a Reply

Your email address will not be published.