വാഴുന്നോറൊടി വി.എസ്.സി.ആര്‍ട്‌സ്& സ്‌പോട്‌സ് ക്ലബ്ബിന്റെ സില്‍വര്‍ ജൂബിലി ആഘോഷം

വാഴുന്നോറൊടി വി.എസ്.സി.ആര്‍ട്‌സ്& സ്‌പോട്‌സ് ക്ലബ്ബിന്റെ സില്‍വര്‍ ജൂബിലി ആഘോഷം

കാഞ്ഞങ്ങാട്: വാഴുന്നോറൊടി വി.എസ്.സി.ആര്‍ട്‌സ്& സ്‌പോട്‌സ് ക്ലബ്ബിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന ഫുട്‌ബോള്‍ ഫൈനല്‍ മത്സരം കാസര്‍ഗോഡ് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍ കളിക്കാരുമായി പരിചയപ്പെട്ട് മത്സരം ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ് എ.ഡി.എം ദേവിദാസ് വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്തു.

ഒന്നാം സമ്മാനം കോമന്‍മണിയാണി സ്മരണയ്ക്കായ് നല്‍കിയ ട്രോഫി മൊട്ടമ്മല്‍ ബ്രദേഴ്‌സ് തൃക്കരിപ്പൂരിനും രണ്ടാം സമ്മാനം മേലേത്ത് കൃഷ്ണന്‍ നായര്‍ സ്മരണയ്ക്കായ് നല്‍കിയ ട്രോഫി ഷൂട്ടേഴ്‌സ് പടന്നയ്ക്കും എ.ഡി.എം ദേവീദാസ് ട്രോഫി നല്കി. പ്രഭാകരന്‍ വാഴ്‌ന്നോറടി അദ്യക്ഷത വഹിച്ചു. ഭാഗീരതി, പനക്കൂല്‍ സുധാകരന്‍, രവീന്ദ്രന്‍ ചേടീറോഡ്, സുന്ദരന്‍ മാഷ്, എന്നിവര്‍ സംസാരിച്ചു. സുരേശന്‍ മോനാച്ച സ്വാഗതവും, അബ്ദുള്‍ സലാം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.