ബച്ചന്റെ മകള്‍ എഴുത്തിന്റെ വഴിയെ ; ശ്വേത ബച്ചന്റെ ആദ്യ നോവല്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുന്നു

ബച്ചന്റെ മകള്‍ എഴുത്തിന്റെ വഴിയെ ; ശ്വേത ബച്ചന്റെ ആദ്യ നോവല്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുന്നു

ബച്ചന്‍ കുടുംബത്തില്‍ നിന്നും വീണ്ടുമൊരാള്‍ എഴുത്തിന്റെ വഴിയെ. അമിതാഭ് ബച്ചന്റെ പിതാവ് ഹരിവംശ്റായി ബച്ചന്‍ കവിയായിരുന്നു. അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെ പിന്‍മുറക്കാരെല്ലാം തിരഞ്ഞെടുത്തത് അഭിനയത്തിന്റെ ലോകമായിരുന്നു. മകന്‍ അമിതാഭ് ബച്ചനും മരുമകള്‍ ജയ ബച്ചനും ചെറുമകന്‍ അഭിഷേകും ചെറുമകന്റെ ഭാര്യ ഐശ്വര്യയുമെല്ലാം ബോളിവുഡിലേയ്ക്ക് കടന്നപ്പോള്‍ ബച്ചന്റെ മകള്‍ ശ്വേത ബച്ചന്‍ നന്ദ മാത്രമാണ് എഴുത്തിന്റെ വഴി തിരഞ്ഞെടുത്തത്.

ശ്വേത രചിച്ച ആദ്യ നോവല്‍ ഈ ഒക്ടോബറില്‍ പുറത്തിറങ്ങുകയാണ്. പാരഡൈസ് ടവേഴ്സ് എന്നാണ് ആദ്യ നോവലിന് പേരിട്ടിരിക്കുന്നത്. ഹാര്‍പ്പര്‍ കോളിന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അച്ഛന്‍ അമിതാഭ് ബച്ചന്‍ തന്നെയാണ് മകളുടെ നോവലിന്റെ കാര്യം ലോകത്തെ അറിയിച്ചിരിക്കുന്നത്. ഒടുവില്‍ ഹരിവംശ്റായി ബച്ചന്റെ പാരമ്പര്യത്തിന് കുടുംബത്തില്‍ ഒരു കണ്ണി ഉണ്ടായിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് ബച്ചന്‍ നോവലിനെക്കുറിച്ച് അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.