ഉത്സവാന്തരീക്ഷത്തില്‍ തളങ്കര പടിഞ്ഞാര്‍ മുനിസിപ്പല്‍ എല്‍.പി. സ്‌കൂള്‍ നാടിന് സമര്‍പ്പിച്ചു

ഉത്സവാന്തരീക്ഷത്തില്‍ തളങ്കര പടിഞ്ഞാര്‍ മുനിസിപ്പല്‍ എല്‍.പി. സ്‌കൂള്‍ നാടിന് സമര്‍പ്പിച്ചു

തളങ്കര: 1929ല്‍ സ്ഥാപിതമായ, തളങ്കര പടിഞ്ഞാര്‍ എല്‍.പി. സ്‌കൂളിന് നഗരസഭ തളങ്കര പടിഞ്ഞാര്‍ തീരത്ത് നിര്‍മ്മിച്ച പുതിയ രണ്ട് നില കെട്ടിടത്തിന്റെ ഉദ്ഘാടനം നാടിന്റെ ഉത്സവമായി മാറി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ചടങ്ങ് വീക്ഷിക്കാനെത്തിയത്. ഉദ്ഘാടനത്തിന് മുന്നോടിയായി ഘോഷയാത്രയും നടന്നു. സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ യഹ്യ തളങ്കര പതാക ഉയര്‍ത്തി.

നഗരസഭാ വിദ്യാഭ്യാസ കാര്യ സമിതി ചെയര്‍പേഴ്സണ്‍ മിസ്രിയ ഹമീദ് അധ്യക്ഷത വഹിച്ചു. കിന്റര്‍ ഗാര്‍ഡന്‍ സെക്ഷന്‍ ഉദ്ഘാടനം യഹ്യ തളങ്കരയും ഓഫീസ് ഉദ്ഘാടനം നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ലയും റേഡിയോ സ്റ്റേഷന്‍ ഉദ്ഘാടനം ദുബായ് കെ.ടി.പി.ജെ പ്രസിഡണ്ട് അസ്ലം പടിഞ്ഞാറും സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. അബ്ദുല്‍ റഹ്മാനും കമ്പ്യൂട്ടര്‍ റൂം ഉദ്ഘാടനം മുന്‍ നഗരസഭാ അംഗം കെ.എം അബ്ദുല്‍ ഹമീദ് ഹാജിയും നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ മുജീബ് തളങ്കര സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് പുഷ്പാവതി പി. റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ടി.എ ഷാഫി, വി.എം മുനീര്‍, അഷ്റഫ് എടനീര്‍, കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, നാസര്‍ ഹാജി പടിഞ്ഞാര്‍, പി.ടി.എ പ്രസിഡണ്ട് ഫിറോസ് പടിഞ്ഞാര്‍, ജമാഅത്ത് ജന.സെക്രട്ടറി ഫൈസല്‍ പടിഞ്ഞാര്‍, സലിം തളങ്കര, പി.ബി മുഹമ്മദ് കുഞ്ഞി, ഷരീഫ് കോളിയാട്, സിദ്ദിഖ് പടിഞ്ഞാര്‍ സംബന്ധിച്ചു. കണ്‍വീനര്‍ സുബ്രഹ്മണ്യന്‍ വി.വി നന്ദി പറഞ്ഞു. സ്‌കൂള്‍ വാര്‍ഷികാഘോഷം യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. ഫിറോസ് പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ നിര്‍വ്വഹിച്ചു. സി.ഐ. സിബിതോമസ് മുഖ്യാതിഥിയായിരുന്നു.

സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ യഹ്യ തളങ്കര, ഒ.എസ്.എ പ്രസിഡണ്ട് മജീദ് കോളിയാട് , ഹെഡ്മിസ്ട്രസ് പുഷ്പാവതി, കെ.ടി.പി.ജെ പ്രസിഡണ്ട് അസ്ലം പടിഞ്ഞാര്‍, വാര്‍ഡ് കൗണ്‍സിലര്‍ മുജീബ് തളങ്കര, കെ.എസ് അന്‍വര്‍ സാദത്ത്, പി.ടി.എ പ്രസിഡണ്ട് ഫിറോസ് പടിഞ്ഞാര്‍, വൈസ് പ്രസിഡണ്ട് ഫൈസല്‍ പടിഞ്ഞാര്‍, അഷ്ഫാഖ് അലി, സുബ്രഹ്മണ്യന്‍ വി.വി, സുനൈല്‍ പി.എസ്, എം.എച്ച് സലിം തളങ്കര തുടങ്ങിയവര്‍ സംബന്ധിച്ചു. ഒ.എസ്.എ ജനറല്‍ സെക്രട്ടറി സിദ്ദിഖ് പടിഞ്ഞാര്‍ സ്വാഗതം പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഗാനമേളയും അരങ്ങേറി.

Leave a Reply

Your email address will not be published.