അപര്‍ണ ഗോപിനാഥ് ചിത്രം ‘മഴയത്ത്’; ട്രെയിലര്‍ പുറത്തിറങ്ങി

അപര്‍ണ ഗോപിനാഥ് ചിത്രം ‘മഴയത്ത്’; ട്രെയിലര്‍ പുറത്തിറങ്ങി

ബ്യാരി’ എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയ സുവീരന്‍ സംവിധാനം ചെയ്യുന്ന ചിത്രം’മഴയത്ത്’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. തമിഴ് നടനും പുതുമുഖതാരവുമായ നികേഷ്റാമാണ് ചിത്രത്തില്‍ നായകനാകുന്നത്. ഏപ്രില്‍ 27 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

അഭിനേതാവ് സംവിധായകന്‍ ചിത്രകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ സുവീരന്‍ വളരെ വ്യത്യസ്തമായ കഥകളുമായാണ് എന്നും എത്താറുള്ളത്. അത്തരത്തില്‍ ഒരു ചിത്രം തന്നെയായിരിക്കും മഴയത്തുമെന്നാണ് റിപ്പോര്‍ട്ട്. സസ്പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്പെല്‍ ബൗണ്ട് ഫിലിംസാണ്. ഗോപി സുന്ദറിന്റേതാണ് സംഗീതം.

മനോജ് കെ. ജയന്‍, സുനില്‍ സുഖദ, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, നന്ദു, അപര്‍ണ്ണാഗോപിനാഥ്, ശാന്തികൃഷ്ണ, നന്ദനവര്‍മ്മ, സോന നായര്‍, ശ്രേയ രമേഷ്, രശ്മ ബോബന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

Leave a Reply

Your email address will not be published.