കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയെ തീവ്രവാദികളുടെ പറുദീസയാക്കാന്‍ ശ്രമം നടക്കുന്നതായി ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. വിഷുവിന്റെ പിറ്റേ ദിവസം നടത്തിയ ഹര്‍ത്താലിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാകാതെ ജനങ്ങളെയും, ഹിന്ദു കടകളേയും, ക്ഷേത്രങ്ങള്‍ക്കു നേരെയും നടന്ന അക്രമങ്ങള്‍ അപലപനീയമാണ്. തീവ്രവാദികള്‍ റോഡില്‍ നിരങ്ങുമ്പോള്‍ അറസ്റ്റ് ചെയ്യാന്‍ പോലും തയ്യാറാകാത്ത പോലീസ് അവര്‍ക്ക് വളംവെച്ചു കൊടുക്കുകയാണ് ചെയ്തത്. ഈ ഹര്‍ത്താലിന് ഇടതുപക്ഷവും കോണ്‍ഗ്രസും നിശബ്ദമായി പിന്തുണ കൊടുക്കുകയായിരുന്നു. ഹര്‍ത്താലിനെതിരെ പ്രതികരിക്കാത്ത എല്‍ഡിഎഫും, യുഡിഎഫും ജനങ്ങളോട് മാപ്പു പറയണം. ഹര്‍ത്താല്‍ ദിവസം അക്രമം നടത്തിയ മുഴുവന്‍ ആളുകളേയും അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ വര്‍ക്കിങ്ങ് പ്രസിഡന്റ് ഗോവിന്ദന് മാസ്റ്റര്‍ കൊട്ടോടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എസ്.പി.ഷാജി, ഷിബിന്‍ തൃക്കരിപ്പൂര്‍, ജില്ലാ സംഘടനാ സെക്രട്ടറി രാജന് മുളിയാര്‍, ജില്ലാ സെക്രട്ടറി അരവിന്ദന് കള്ളാര്‍, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി ഓമന മുരളി, മഹിളാ ഐക്യവേദി ജില്ലാ അധ്യക്ഷ സതി കോടോത്ത്, ജില്ലാ സെക്രട്ടറി വാസന്തി കൃഷ്ണ എന്നിവര്‍ സംസാരിച്ചു.