പിരിഞ്ഞുപോയ ഉസ്താദുമാരെ തിരികെ കൊണ്ടുവന്നു ബാവിക്കരയില്‍ അപൂര്‍വ്വ പണ്ഡിത സംഗമം

പിരിഞ്ഞുപോയ ഉസ്താദുമാരെ തിരികെ കൊണ്ടുവന്നു ബാവിക്കരയില്‍ അപൂര്‍വ്വ പണ്ഡിത സംഗമം

ബാവിക്കര: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാവിക്കര വലിയ ജമാഅത്ത് പള്ളിയില്‍ വിവിധ കാലയളവില്‍ സേവനം ചെയ്തു പിരിഞ്ഞുപോയ ഉസ്താദുമാരെ വീണ്ടും അതെ മണ്ണിലേക്ക് കൊണ്ട് വന്ന് അപൂര്‍വ്വ പണ്ഡിത സംഗമം സംഘടിപ്പിച്ചു. ഖത്തീബ്, മുദരീസ്, സദര്‍ മുഅല്ലിമുമാരായി വിവിധ വേളകളില്‍ ബാവിക്കര പള്ളിയില്‍ നിരവധി പേരാണ് സേവനം അനുഷ്ടിച്ചത്. അവരെയൊക്കെ മറക്കാതെ ഓര്‍ത്തെടുത്ത് നമ്പര്‍ തേടിപിടിച്ച് സ്നേഹ സംഗമത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ അത് പുതിയ അനുഭവമായി മാറി. പള്ളികളുടെ ചരിത്രത്തില്‍ പിരിഞ്ഞുപോയ ഉസ്താദുമാരെ തിരികെ കൊണ്ട് വന്ന് സ്നേഹ സംഗമം ഒരുക്കുന്നത് അപൂര്‍വ്വമായി മാത്രം നടക്കുന്ന ഒന്നാണ്. പല കാലങ്ങളിലായി പണിയെടുത്തവര്‍ പഴയ ഓര്‍മ്മകളുമായി ബാവിക്കരയുടെ പള്ളിമുറ്റത്ത് സംഗമിച്ചപ്പോള്‍ അതിന് സാക്ഷിയാവാന്‍ പഴയ തലമുറയിലേയും പുതിയ തലമുറയിലേയും നിരവധി പേര്‍ എത്തിയിരുന്നു. മതപ്രവര്‍ത്തന രംഗത്തുള്ള തങ്ങളുടെ ജീവിത യാത്രയ്ക്കിടയില്‍ ഇത്തരമൊരു ചടങ്ങ് ആദ്യമായിട്ടാണെന്ന് സംഗമത്തില്‍ സംബന്ധിച്ച പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടു. ബാവിക്കര മഖാം ഉറൂസിന്റെ ഭാഗമായി നടത്തിയ പണ്ഡിത സംഗമം ഓരോ മഹല്ലിനും പാഠമാകുമെന്നാണ് അഭിപ്രായം. പള്ളിയില്‍ സേവനം ചെയ്ത പണ്ഡിതന്മാരോടൊപ്പം ബാവിക്കരയില്‍ നിന്ന് പഠിച്ച് വളര്‍ന്ന് വലിയ വലിയ പണ്ഡിതമ്മാരായ ഉസ്താദുമരും ചടങ്ങില്‍ സംബന്ധിച്ചു.

പണ്ഡിത സംഗമം ജില്ലയിലെ ഖത്തീബുമാരുടെ സംഘടനയായ ജംഇയ്യത്തു ഖുത്തുബയുടെ ജില്ല ജനറല്‍ സെക്രട്ടറി ഇ.പി.ഹംസത്തു സഅദി ഉദ്ഘാടനം ചെയ്തു. സയ്യിദ് സഫ്് വാന്‍ തങ്ങള്‍ എഴിമലെ ഉസ്താദുമാരെ ആദരിച്ചു. പി.അബ്ദുല്‍ റഹ്്മാന്‍ അധ്യക്ഷത വഹിച്ചു. എ.ബി കുട്ടിയാനം സ്വാഗതം പറഞ്ഞു. എം.പി.മുഹമ്മദ് സഅദി, ജി.എസ്.അബ്ദുല്‍ ഖാദര്‍ സഅദി, ഇഖ്ബാല്‍ ഫൈസി, എസ്.മുഹമ്മദ് മൗലവി, അലി സഖാഫി മലപ്പുറം, മുഹമ്മദ് മദനി ഇര്‍ദെ, സിദ്ദീഖ് ഫൈസി കുംത്തൂര്‍, ബി.എം.ഷാഫി ഹാജി മാളിക, ബി.മുഹമ്മദ് അഷറഫ്, അബ്ദുല്‍റഹ്്മാന്‍ മാസ്റ്റര്‍, ബി.എ.മുഹമ്മദ് കുഞ്ഞി, ഹാജി ഇസ്്മയില്‍ മുസ്ലിയാര്‍, കെ.എം.,അബ്ദുല്‍ ഖാദര്‍ ബാഖവി, ബി.എം.അബ്ദുല്‍ ഖാദര്‍ മുസ്്ലിയാര്‍, ശംസുദ്ദീന്‍ ഹീമമി, അബ്ദുല്‍ റഹ്്മാന്‍ ദാരിമി, ശാഫി ദാരിമി, സലാം നഈമി, അഷറഫ് അസ്ഹരി, ഉനൈസ് അസ്്ഹരി, ഉനൈസ് അസ്്നവി, റഫീക് ഫൈസി പാണ്ടിക്കണ്ടം, റഫീഖ് ഫൈസി മുണ്ടക്കൈ, ബഷീര്‍ സഖാഫി അരിയില്‍, ഉമര്‍ മൗലവി കാട്ടിപ്പളം, കെ.കെ.അബ്ദുല്ല സംബന്ധിച്ചു.

Leave a Reply

Your email address will not be published.