സേലം ക്ഷേത്രത്തിലെ ആനയ്ക്ക് ദയാവധം അനുവദിച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവ്

സേലം ക്ഷേത്രത്തിലെ ആനയ്ക്ക് ദയാവധം അനുവദിച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവ്

ചെന്നൈ: തമിഴ്നാട് സേലം ക്ഷേത്രത്തിലെ ആനയ്ക്ക് ദയാവധം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. ക്ഷേത്രത്തിലെ രാജേശ്വരി എന്ന ആനയ്ക്കാണ് മദ്രാസ് ഹൈക്കോടതി ദയാവധത്തിന് ഉത്തരവ് നല്‍കിയത്.

42 വയസുള്ള രാജേശ്വരിയുടെ കാലുകളില്‍ ഗുരുതരമായ വ്രണങ്ങളാണ് ഉള്ളത്. അത് മാറാന്‍ സാധ്യതയില്ലെന്നും മുന്‍ കാലുകള്‍ ഉയര്‍ത്തി നില്‍ക്കാന്‍ പോലും സാധിക്കാത്ത വിധം മോശമാണ് ആനയുടെ അവസ്ഥയെന്നും, കൂടാതെ ആനയുടെ പ്രായവും വലിയ വെല്ലുവിളിയാണെന്നും കാട്ടി വനംവകുപ്പ് വെറ്റിനറി ഓഫീസര്‍ എന്‍എസ് മനോഹരന്‍ പറഞ്ഞു.

ആനയെ ഇനിയും ജീവനോടെ നിര്‍ത്തുന്നത് ക്രൂരതയാണെന്നും മൃഗ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി. മൃഗസ്നേഹിയായ എസ്.മുരളീധരന്റെ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനാര്‍ജിയും ജസ്റ്റിസ് അബ്ദുല്‍ ഖുദ്ദോസും ഉത്തരവിട്ടത്. ഗുരുതരമായി പരിക്കേറ്റ ആനയെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തിക്കെതിരെയായിരുന്നു മുരളീധരന്റെ ഹര്‍ജി.

Leave a Reply

Your email address will not be published.