എസ്എടി ആശുപത്രിയില്‍ നിന്ന് ഗര്‍ഭിണിയെ കാണാതായി

എസ്എടി ആശുപത്രിയില്‍ നിന്ന് ഗര്‍ഭിണിയെ കാണാതായി

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഗര്‍ഭിണിയെ കാണാതായി. കിളിമാനൂര്‍ സ്വദേശി ഷംനയെയാണു കാണാതായത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ ആശുപത്രിയില്‍ പരിശോധനയ്ക്കായി പ്രവേശിച്ചതാണ് ഷംന.

തുടര്‍ന്ന് ഇവരെ കാണാതാവുകയായിരുന്നു. യുവതിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published.