പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി.വി.ആര്‍.ഷേണായി അന്തരിച്ചു

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി.വി.ആര്‍.ഷേണായി അന്തരിച്ചു

മണിപ്പാല്‍: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി.വി.ആര്‍.ഷേണായി അന്തരിച്ചു. വൈകിട്ട് ഏഴരയോടെ മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യന്‍ എക്സ്പ്രസിലൂടെ പത്രപ്രവര്‍ത്തന രംഗത്ത് വന്ന ഷേണായി സണ്‍ഡേ മെയില്‍ പത്രം, ദ് വീക്ക് വാരിക, മലയാള മനോരമ എന്നിവയുടെ എഡിറ്ററായി ജോലി ചെയ്തിരുന്നു. പ്രസാദ്ഭാരതി നിര്‍വാഹണ സമിതിയംഗമായിരുന്നു.

അഞ്ചു പതിറ്റാണ്ടോളം സജീവ പത്രപ്രവര്‍ത്തകനായിരുന്ന ഷേണായ് സാമ്ബത്തികരാഷ്ട്രീയ നിരീക്ഷകനുമായിരുന്നു. വിദേശപത്രങ്ങളക്കം നിരവധി പ്രസിദ്ധീകരണങ്ങളില്‍ കോളങ്ങള്‍ എഴുതിയിട്ടുണ്ട്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയടക്കം വിവിധ വേദികളില്‍ സാമ്ബത്തികരാഷ്ട്രീയ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. 2003-ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. മൊറോക്കോ രാജാവിന്റെ ഉന്നത ബഹുമതിയായ ‘അലാവിറ്റ കമാണ്ടര്‍ വിസ്ഡം’ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.