പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്പോര്‍ട് മോഡലുകളുടെ ബുക്കിംഗ് ഇന്ത്യയില്‍ തുടങ്ങി

പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്പോര്‍ട് മോഡലുകളുടെ ബുക്കിംഗ് ഇന്ത്യയില്‍ തുടങ്ങി

ജൂണ്‍ മാസം ഇന്ത്യന്‍ വിപണിയില്‍ അണിനിരക്കുന്ന പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്പോര്‍ട് എസ്യുവികളുടെ ബുക്കിംഗ് ലാന്‍ഡ് റോവര്‍ ആരംഭിച്ചു. 1.74 കോടി രൂപ മുതലാണ് 2018 റേഞ്ച് റോവറിന്റെ എക്സ്ഷോറൂം വില. റേഞ്ച് റോവര്‍ സ്പോര്‍ടിന്റെ വില 99.48 ലക്ഷം രൂപ മുതലുമാണ്.

പിക്സല്‍ലേസര്‍ എല്‍ഇഡി ഹെഡ്ലാമ്ബുകളും പുതിയ അറ്റ്ലസ് മെഷ് ഗ്രില്‍ ഡിസൈനും പുതിയ റേഞ്ച് റോവറുകളുടെ ആകര്‍ഷണം. ജെസ്റ്റര്‍ കണ്‍ട്രോള്‍ സണ്‍ബ്ലൈന്‍ഡ്, എക്സിക്യൂട്ടീവ് ക്ലാസ് റിയര്‍ സീറ്റിംഗ് ഓപ്ഷന്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, 4ജി വൈഫൈ ഹോട്ട്സ്പോട്ട് കണക്ടിവിറ്റി എന്നിങ്ങനെയാണ് പുതിയ മോഡലുകളുടെ വിശേഷങ്ങള്‍.

പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ V6, V8 എഞ്ചിന്‍ പതിപ്പുകളെയാണ് കമ്ബനി ഒരുക്കിയിരിക്കുന്നത്. 255 bhp കരുത്തും 600 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ V6 ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍, 355 bhp കരുത്തും 740 Nm torque ഉം ഉത്പാദിപ്പിക്കുന്ന 4.4 ലിറ്റര്‍ V8 ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍ പതിപ്പുകളിലാണ് റേഞ്ച് റോവര്‍ ഡീസല്‍ മോഡലുകളുടെ ഒരുക്കം. ഇരു മോഡലുകളുടെയും പെട്രോള്‍ പതിപ്പുകളില്‍ 3.0 ലിറ്റര്‍ V6, 5.0 ലിറ്റര്‍ V8 സൂപ്പര്‍ചാര്‍ജ്ഡ് എഞ്ചിനുകളാണ് ലഭ്യമാവുക. എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇരു മോഡലുകളിലും.

Leave a Reply

Your email address will not be published.