കാസര്‍കോടിന്റെ ടൂറിസം വികസനത്തിന് ഉണര്‍വ്വേകി കേന്ദ്രസംഘം

കാസര്‍കോടിന്റെ ടൂറിസം വികസനത്തിന് ഉണര്‍വ്വേകി കേന്ദ്രസംഘം

കാസര്‍കോട്: കാസര്‍കോടിന്റെ ടൂറിസം വികസനത്തിന് ഉണര്‍വ്വേകി കേന്ദ്ര ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശനം നടത്തി. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് ജില്ലയുടെ ടൂറിസം സാധ്യതകളെ കുറിച്ച് വിശദമായ നിവേദനം സമര്‍പ്പിച്ചിരുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രമന്ത്രി നല്‍കിയ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പഠനം നടത്താനായി കേന്ദ്ര സംഘമെത്തിയത്. അനന്തപുരം ശ്രീ അനന്തപത്മനാഭ സ്വാമി ക്ഷേത്രം, ബദിയടുക്ക കൊടിപ്പള്ളം എസ്എന്‍ഡിപി ക്ഷേത്രം, ഉപ്പള അനഫി പള്ളി, കുമ്പഡാജെ ഹിനാര്‍ ജുമാമസ്ജിദ്, ബേള ചര്‍ച്ച്, മുള്ളേരിയ ഇന്‍ഫന്‍ജിസസ് ചര്‍ച്ച്, മധൂര്‍ ശ്രി മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി.

കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനന്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ജോമോന്‍, കേന്ദ്ര സര്‍ക്കാറിന്റെ ടൂറിസം പ്രൊജക്ട് കണ്‍സള്‍ട്ടന്റ് മിസിര്‍ജാലിവാല, ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, ഡിടിപിസി സെക്രട്ടറി ആര്‍.ബിജു, അസിസ്റ്റന്റ് ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.എച്ച്. നിസാര്‍ എന്നിവരടങ്ങിയ സംഘമാണ് സന്ദര്‍ശനം നടത്തുന്നത്.

Leave a Reply

Your email address will not be published.