ആരോഗ്യ ശുചിത്വ സമിതിയുടെ മേല്‍നോട്ടത്തില്‍ ക്ലീന്‍ പുല്ലൂര്‍- ഗ്രീന്‍പുല്ലൂര്‍ പരിപാടി സംഘടിപ്പിച്ചു

ആരോഗ്യ ശുചിത്വ സമിതിയുടെ മേല്‍നോട്ടത്തില്‍ ക്ലീന്‍ പുല്ലൂര്‍- ഗ്രീന്‍പുല്ലൂര്‍ പരിപാടി സംഘടിപ്പിച്ചു

പുല്ലൂര്‍: ആരോഗ്യജാഗ്രതയുടെ ഭാഗമായി പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിലെ പുല്ലൂര്‍ കേന്ദ്രീകരിച്ച് 11,12 വാര്‍ഡുതല ആരോഗ്യ ശുചിത്വ സമിതിയുടെ മേല്‍നോട്ടത്തില്‍ ക്ലീന്‍ പുല്ലൂര്‍- ഗ്രീന്‍പുല്ലൂര്‍ പരിപാടി സംഘടിപ്പിച്ചു. ആരോഗ്യ-വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ ടി.ബിന്ദുവിന്റെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ്. നായര്‍ ഉദ്ഘാടനം ചെയ്തു.

11-ാം വാര്‍ഡ് മെമ്പര്‍ പി.സീത സ്വാഗതം പറഞ്ഞു. ലോക്കല്‍ കമ്മറ്റി മെമ്പര്‍ എ.കൃഷ്ണന്‍, ശ്രീദേവി (ജെ.പി. എച്ച്.എന്‍) പി.രവീന്ദ്രന്‍, ആശപ്രവര്‍ത്തക വി.കെ.നളിനി, നിര്‍മ്മല എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ, തൊഴിലുറപ്പു പദ്ധതിതൊഴിലാളികള്‍, സന്നദ്ധസംഘടനകള്‍ ഓട്ടോതൊഴിലാളികള്‍, നാട്ടുകാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ സജീവമായി പങ്കെടുത്തു

Leave a Reply

Your email address will not be published.