അക്രമ രാഷ്ട്രീയത്തിനെതിരെ അമ്മ മനസ്സ് ക്യാമ്പയിന്‍

അക്രമ രാഷ്ട്രീയത്തിനെതിരെ അമ്മ മനസ്സ് ക്യാമ്പയിന്‍

കാഞ്ഞങ്ങാട്: കെ പി സി സി പ്രസിഡണ്ട്  എം.എം.ഹസ്സന്‍ നയിക്കുന്ന ജന മോചനയാത്രയുടെ ഭാഗമായി കെ പി സി സി ഐ ടി സെല്‍ ആരംഭിച്ച ‘അക്രമ രാഷ്ട്രീയത്തിനെതിരെ അമ്മ മനസ്സ്’ എന്ന ഡിജിറ്റല്‍ പ്രതിഷേധ പരിപാടിയുടെ കാസറഗോഡ് ജില്ലാ ഐ ടി സെല്ലിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നിയോജക മണ്ഡലതല ഉദ്ഘാടനം പുതിയ കോട്ട മാന്തോപ്പ് മൈതാനിയില്‍ വെച്ച് കല്ലഞ്ചിറയിലെ ടി.വി. ജാനു എന്നവരുടെ അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള പ്രതിഷേധം ഡിജിറ്റലായി രേഖപ്പെടുത്തി കൊണ്ട് ഡി സി സി ജനറല്‍ സെക്രട്ടറി എം.അസ്സിനാര്‍ നിര്‍വഹിച്ചു.

ഡിജിറ്റല്‍ ക്യാമ്പയിന്റെ പ്രചാരണത്തിന്റെ ഭാഗമായി മുപ്പതോളം വനിതകള്‍ അരങ്ങേറിയ ചരടുകുത്തി കോല്‍ക്കളി കാഞ്ഞങ്ങാട്ടുകാര്‍ക്ക് വ്യത്യസ്തമായ അനുഭവമായി. ഡി സി സി സെക്രട്ടറിയും ഡിജിറ്റല്‍ ക്യാമ്പയിന്‍ കോര്‍ഡിനേറ്ററുമായ മാമുനി വിജയന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഡിസിസി സെക്രട്ടറി പി.വി.സുരേഷ്, മീനാക്ഷി ബാലകൃഷ്ണന്‍, ഡി.വി.ബാലകൃഷ്ണന്‍, കെ.പി.മോഹനന്‍, നിധീഷ് യാദവ്, കൃഷ്ണ ലാല്‍ തോയമ്മല്‍, രവീന്ദ്രന്‍ ചേടി റോഡ്, ലീലാവതി, പ്രീജ സതീഷ്, ബവിന്‍ രാജ്, മധുസൂദന്‍ ബാലൂര്‍, സന്തോഷ് കവ്വായി, തുടങ്ങിയവര്‍ സംസാരിച്ചു. കെ പി സി സി ഐടി സെല്‍ കാസറഗോഡ് ജില്ലാ കോര്‍ഡിനേറ്റര്‍ പത്മരാജന്‍ ഐങ്ങോത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.