തച്ചങ്ങാട് അഖിലേന്ത്യാ വോളി ഫെസ്റ്റില്‍ ഒ.എന്‍.ജി.സി ഡെറാഡൂണിനും, കൊച്ചിന്‍ കസ്റ്റംസിനും നേരിട്ട സെറ്റുകള്‍ക്ക് വിജയം

തച്ചങ്ങാട് അഖിലേന്ത്യാ വോളി ഫെസ്റ്റില്‍ ഒ.എന്‍.ജി.സി ഡെറാഡൂണിനും, കൊച്ചിന്‍ കസ്റ്റംസിനും നേരിട്ട സെറ്റുകള്‍ക്ക് വിജയം

പള്ളിക്കര: രാഷ്ട്രീയ സാമൂഹിക രംഗത്തെ വ്യക്തിത്വമായ തച്ചങ്ങാട് ബാലകൃഷ്ണന്റെ സ്മരണാര്‍ത്ഥം തച്ചങ്ങാട് ഗവ: ഹൈസ്‌ക്കൂള്‍ മൈതാനിയിലെ ഫ്‌ലെഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്ന വരുന്ന അഖിലേന്ത്യാ പുരുഷ-വനിതാ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ സതേന്‍ റെയില്‍വെ 2 നെതിരെ 3 സെറ്റുകള്‍ക്ക് കേരളാ പേലീസിനെ പരാജയപ്പെടുത്തി.

പുരുഷവിഭാഗത്തില്‍ ഒ.എന്‍ ജി.സി ഡെറാഡൂണ്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഐ.സി.എഫ് ചെന്നൈയെ പരാജയപെടുത്തി. മറ്റൊരു മത്സരത്തില്‍ എച്ച്.എസ്.ഐ.ഐ.ഡി.സി ഹരിയാന കൊച്ചിന്‍ കസ്റ്റംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. കളിക്കാരുമായി ബേക്കല്‍ സി.ഐ വി.കെ.വിശ്വംഭരന്‍ പരിചയപ്പെട്ടു.

ഇന്നത്തെ മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ കേരളാ പോലീസ്, സൌത്ത് സെന്‍ട്രല്‍ റെയില്‍വെയുമായും, പുരുഷ വിഭാഗത്തില്‍ ഒ.എന്‍.ജി.സി ഡെറാഡൂണ്‍ ഇന്ത്യന്‍ നേവിയുമായും, എച്ച്.എസ്.ഐ.ഐ.ഡി.സി ഹരിയാന സതേണ്‍ റെയില്‍വെയുമായും മാറ്റുരയ്ക്കും. മത്സരം വൈകുന്നേരം 6 മണിക്ക് ആരംഭിക്കും.

Leave a Reply

Your email address will not be published.