തച്ചങ്ങാട് വോളി ഫെസ്റ്റില്‍ സതേണ്‍ റെയില്‍ വെയ്ക്കും കൊച്ചിന്‍ കസ്റ്റംസിനും വീണ്ടും വിജയം

തച്ചങ്ങാട് വോളി ഫെസ്റ്റില്‍ സതേണ്‍ റെയില്‍ വെയ്ക്കും കൊച്ചിന്‍ കസ്റ്റംസിനും വീണ്ടും വിജയം

പള്ളിക്കര: രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച തച്ചങ്ങാട് ബാലകൃഷ്ണന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പുരുഷ-വനിതാ വോളി ഫെസ്റ്റിന്റെ ആവേശകരമായ മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ സതേണ്‍ റെയില്‍വെയും സായി തലശ്ശേരിയുമായുള്ള മത്സരം കാണികള്‍ക്ക് ആവേശകരമാക്കി 2 നെതിരെ മൂന്ന് സെറ്റുകള്‍ക്ക് വിജയിച്ച് സതേണ്‍ റെയില്‍വെ തുടര്‍ച്ചയായ 3 ആം വിജയം കരസ്ഥമാക്കി സെമി ഫൈനല്‍ ഉറപ്പിച്ചിരിക്കുകയാണ് മത്സരത്തില്‍ ആദ്യ രണ്ട് സെറ്റുകള്‍ക്ക് സായി തലശ്ശേരിയായിരുന്നു മുന്നിട്ട് നിന്നത്.

പുരുഷ വിഭാഗ മത്സരങ്ങളില്‍ കൊച്ചിന്‍ കസ്റ്റംസ് 1 നെതിരെ 3 സെറ്റുകള്‍ക്ക് സതേണ്‍ റെയില്‍വെയെ പരാചയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തില്‍ ഐ.സി.എഫ് ചെന്നൈയ്‌ക്കെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇന്ത്യന്‍ നേവി വിജയിച്ചു.

നാളത്തെ മത്സരത്തില്‍ (27.04.2018) വനിതാ വിഭാഗത്തില്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വെ സായി തലശ്ശേരിയുമായി ഏറ്റുമുട്ടും. പുരുഷവിഭാഗത്തില്‍ കൊച്ചിന്‍ കസ്റ്റംസ് മുംബൈ സ്‌പൈക്കേസുമായും, കെ.എസ്.ഇ.ബി. ഐ സി എഫ് ചെന്നയുമായും ഏറ്റുമുട്ടും. നാളെ സെമി ഫൈനല്‍ മത്സരം ആരംഭിക്കും.

Leave a Reply

Your email address will not be published.