തച്ചങ്ങാട് വോളി ഫെസ്റ്റ് വനിതാ വിഭാഗം ഫൈനല്‍ മത്സരത്തില്‍ കേരളാ പോലീസും, സതേണ്‍ റെയില്‍വെയും ഏറ്റുമുട്ടും

തച്ചങ്ങാട് വോളി ഫെസ്റ്റ് വനിതാ വിഭാഗം ഫൈനല്‍ മത്സരത്തില്‍ കേരളാ പോലീസും, സതേണ്‍ റെയില്‍വെയും ഏറ്റുമുട്ടും

പള്ളിക്കര: രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച തച്ചങ്ങാട് ബാലകൃഷ്ണന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പുരുഷ-വനിതാ വോളി ഫെസ്റ്റില്‍ ആവേശകരമായ മത്സരങ്ങള്‍ കാണാന്‍ ജനങ്ങളുടെ വന്‍ തിരക്ക് തച്ചങ്ങാട് ഗവ: ഹൈസ്‌ക്കൂള്‍ മൈതാനിയിലെ ഫ്‌ലെഡ്ലൈറ്റ് സ്റ്റേഡിയത്തിലാണ് വൈകുന്നേരം 6 മണിക്ക് മത്സരം

ഇന്നലത്തെ മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ സതേണ്‍ റെയില്‍വേയെ 1 നെതിരെ 3 സെറ്റുകള്‍ക്ക് കേരളാ പോലീസ് പരാജയപ്പെടുത്തി. പുരുഷവിഭാഗത്തില്‍ ആദ്യ മത്സരത്തില്‍ ഒ.എന്‍ ജി.സി ഡെറാഡൂണ്‍ തുടര്‍ച്ചയായ 3 സെറ്റുകള്‍ക്ക് ഇന്ത്യന്‍ നേവിയെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ സതേണ്‍ റെയില്‍വെ എതിരില്ലാത്ത 3 സെറ്റ്കള്‍ക്ക് എച്ച്.എസ്.ഐ.ഐ.ഡി.സി. ഹരിയാനയെ പരാജയപ്പെടുത്തി.

ഇന്ന് വനിതാ വിഭാഗം മത്സരമില്ല. കേരളാ പോലീസും സതേണ്‍ റെയില്‍വെയും ഫൈനലിലെത്തിയ സാഹചര്യത്തിലാണ് ഇന്ന് മത്സരമില്ലാത്തത്. നാളെ പുരുഷവിഭാഗം സെമി ഫൈനല്‍ മത്സരത്തില്‍ മുംബൈ സ്‌പൈക്കേര്‍സ്, കൊച്ചിന്‍ കസ്റ്റംസ്, ഒ.എന്‍.ജി.സി ഡെറാഡൂണ്‍, കെ.എസ്.ഇ.ബി എന്നിവര്‍ എ ഫൂള്‍ ഒന്നാം സ്ഥാനക്കാര്‍ ബി ഫൂളിലെ രണ്ടാം സ്ഥാനക്കാരുമായും ബി ഫൂളിലെ ഒന്നാം സ്ഥാനക്കാര്‍ എ ഫൂളിലെ രണ്ടാം സ്ഥാനക്കാരുമായും ഏറ്റുമുട്ടും. നാളെ ഫൈനല്‍ മത്സരവും നടക്കും

Leave a Reply

Your email address will not be published.