വാഴപ്പഴത്തൊലി വളമാക്കാം

വാഴപ്പഴത്തൊലി വളമാക്കാം

പൊട്ടാസ്യം, ഫോസ്ഫറസ്, കാല്‍സ്യം, മഗ്‌നീഷ്യം, സോഡിയം, മാംഗനീസ്, സള്‍ഫര്‍ എന്നിവ അടങ്ങിയ വാഴപ്പഴത്തൊലി അടുക്കളത്തോട്ടങ്ങള്‍ക്ക് മികച്ചവളമാണ്.

വാഴപ്പഴത്തൊലി ഉണക്കി ചെറുകഷ്ണങ്ങളാക്കിയോ പൊടിച്ചോ ചട്ടികളിലും ഗ്രോബാഗുകളിലും വിതറുന്നതാണ് ഒരു രീതി. ഇതില്‍നിന്ന് ദ്രവവളവുമുണ്ടാക്കാം. നാലഞ്ച് വാഴപ്പഴത്തൊലി ഉണക്കി മൂന്നുമുട്ടയുടെ തോട് ചേര്‍ത്ത് നന്നായി പൊടിക്കുക. ഇതില്‍ ഇന്തുപ്പ് ഒരു ടീസ്പൂണ്‍ ചേര്‍ക്കണം.

ഒരു കുപ്പിയില്‍ ഹാന്‍ഡ് സ്‌പ്രേയറില്‍ കൊള്ളുന്നത്ര വെള്ളമെടുക്കുകയും മേല്‍പ്പറഞ്ഞ മിശ്രിതം അതിലിട്ട് നന്നായി കുലുക്കി അടിയാന്‍ വയ്ക്കുകയും ചെയ്യുക. നാലഞ്ചുമണിക്കൂറിനുശേഷം ലായനി അരിച്ച് സ്‌പ്രേയറില്‍ നിറച്ച് ചെടികളില്‍ നേരിട്ട് തളിക്കാതെ ചുവടിനുചുറ്റും മണ്ണില്‍ തളിക്കുക. വലിയ കൃഷിയിടങ്ങളില്‍ ഈ മിശ്രിതം ചുവട്ടില്‍ ഒഴിക്കുകയും ചെയ്യാം. നല്ല വളര്‍ച്ചാ ഉത്തേജകമായി ഇത് വര്‍ത്തിക്കും.

Leave a Reply

Your email address will not be published.