നഖം ഒടിയാതിരിക്കാനും കരുത്തുപകരാനും

നഖം ഒടിയാതിരിക്കാനും കരുത്തുപകരാനും

എളുപ്പത്തില്‍ ഒടിഞ്ഞു പോകാന്‍ തക്ക ശേഷി മാത്രമുള്ള നഖങ്ങളാണ്പലര്‍ക്കും തലവേദന. നഖങ്ങള്‍ക്ക് ബലം നല്‍കാന്‍ വീട്ടിലിരുന്ന് തന്നെ പരീക്ഷിക്കാവുന്ന പ്രകൃതിദത്തമായ ചില വഴികള്‍ ഇതാ.

വിറ്റാമിന്‍ ഇ ഓയില്‍

Image result for vitamin e oil

ജലാംശം ഇല്ലാതാവുന്നതും ശക്തമായ നഖങ്ങള്‍ വളരുന്നതിന് തടസമാകുന്നു. നഖങ്ങളിലേക്ക് ജലാംശം എത്തിക്കാനും ഈര്‍പ്പം നിലനിര്‍ത്തുവാനും വിറ്റാമിന്‍ ഇ ഓയില്‍ വളരെ ഫലപ്രദമാണ്. അത് നഖങ്ങളെ പരിപോഷിപ്പിക്കുകയും, ശക്തിപ്പെടുത്തുകയും ചെയ്യും. വിറ്റാമിന്‍ ഇ ഗുളികയില്‍ നിന്നും വിറ്റാമിന്‍ ഇ ഓയില്‍ എടുക്കാം. അത് നഖങ്ങളില്‍ പുരട്ടുക. പുരട്ടിയതിന് ശേഷം പതിയെ മസാജ് ചെയ്തുകൊടുക്കുക. ഈ ഭാഗത്തേക്ക് രക്തയോട്ടം കൂട്ടാന്‍ ഇത് സഹായിക്കും. രണ്ട്മൂന്ന് ആഴ്ച ദിവസേന ഇത് പരീക്ഷിക്കുക. ഫലം നിങ്ങള്‍ക്ക് കാണാനാവും. രാത്രി ഉറങ്ങാനായി പോകുന്നതിന് മുന്‍പ് ഇത് ചെയ്യുന്നതാണ് ഉത്തമം.

വെളിച്ചെണ്ണRelated image

നഖങ്ങള്‍ക്ക്ശക്തി നല്‍കുന്നതിനായി നമുക്ക് ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയില്‍ വളരെ അധികം അടങ്ങിയിരിക്കുന്ന നനുത്തകൊഴുപ്പ് നഖങ്ങളില്‍ ജലാംശം നിറയ്ക്കുന്നു. നഖങ്ങളില്‍ അണുബാധയുണ്ടാകുന്നത്തടയാനും വെളിച്ചെണ്ണയ്ക്ക് സാധിക്കും. ചൂടു കുറഞ്ഞ വെളിച്ചെണ്ണ കൈകളില്‍ പുരട്ടി അഞ്ച് മിനിറ്റ് നേരം നന്നായി മസാജ് ചെയ്യുക. കൈകളിലേക്കുള്ള രക്തയോട്ടം കൂട്ടാന്‍ ഇത് സഹായിക്കും.

മറ്റൊരു വഴി, ചൂടുള്ള വെളിച്ചെണ്ണയിലേക്ക് ഏതാനും തുള്ളി നാരങ്ങ നീര് ഒഴിക്കുക. ചൂടാറിയതിന് ശേഷം വിരലുകള്‍ ഇതില്‍ മുക്കി വയ്ക്കണം. പത്ത് മിനിറ്റാണ് മുക്കി വയ്‌ക്കേണ്ടസമയം. രാത്രി കിടക്കാനായി പോകുന്നതിന് മുന്‍പ് ഇത് ചെയ്യുക. ഉറങ്ങുമ്‌ബോള്‍ കൈയില്‍ ഗ്ലൗസ് ധരിക്ക് കിടക്കണം. നഖങ്ങള്‍ക്ക് ശക്തി കൂടുന്നത് വരെ ദിവസവും ഇത് പരീക്ഷിക്കുക.

ആപ്പിള്‍ സൈഡര്‍ വിനാഗിരിImage result for apple side vinegar

ബലക്ഷയമുള്ള നഖങ്ങള്‍ക്കുള്ള പരിഹാര മാര്‍ഗമായി ആപ്പിള്‍ സൈഡര്‍ വിനാഗരിയേയും ഉപയോഗിക്കാം. കാല്‍ഷ്യം, ഇരുമ്ബ്, പൊട്ടാസ്യം, മഗ്നേഷ്യം, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയതാണ് ആപ്പിള്‍ സൈഡര്‍ വിനാഗിരി. നഖങ്ങളില്‍ അണുബാധ ഉണ്ടാകുന്നത് തടയാന്‍ ശക്തമായ അസിറ്റിക്, മാലിക് ആസിഡുകളും ആപ്പിള്‍ സൈഡര്‍ വിനാഗിരിയില്‍ അടങ്ങിയിരിക്കുന്നു. പാകം ചെയ്യാത്ത ആപ്പിള്‍ സൈഡര്‍ വിനാഗിരിയും വെള്ളവും സമാന അളവില്‍ എടുത്ത് മിശ്രിതമാക്കുക. ഏതാനും മിനിറ്റ് ഈ മിശ്രിതത്തില്‍ വിരലുകള്‍ മുക്കി വയ്ക്കുക. ദിവസേന ഒരു തവണ വീതം ഇത് ചെയ്താല്‍ ഫലം ലഭിക്കുന്നതാണ്.

കടലുപ്പ്

Related image

നഖങ്ങളുടെ ബലക്ഷയം ഇല്ലാതെയാക്കാന്‍ സഹായകമാണ് കടല്‍ ഉപ്പ്. നഖങ്ങള്‍ക്ക് ഇവ തിളക്കം നല്‍കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ഒരു പാത്രത്തില്‍ ചൂടുവെള്ളം എടുക്കുക. ഇതിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ കടല്‍ ഉപ്പ് ഇടുക. കുന്തിരിക്കം, നാരങ്ങനീര് എന്നിവയും ഈ മിശ്രിതത്തിലേക്ക് ഇടാം. ഇതില്‍ 10-15 മിനിറ്റ്വിരലുകള്‍ മുക്കി വയ്ക്കുക. നേരിയ ചൂടു വെള്ളത്തില്‍ ഇതിന് ശേഷം കൈ കഴുകാം. ഈര്‍പ്പം നല്‍കുന്ന എന്തെങ്കിലും കൈകളില്‍ പുരട്ടാം. നന്നായി കൈഉണങ്ങിയതിന് ശേഷം മാത്രമേ ഇത് പുരട്ടാവു. ഫലം കാണുന്നത് വരെ ആഴ്ചയില്‍രണ്ടോ മൂന്നോ തവണ ഇത് ചെയ്യുക.

ബിയര്‍

Image result for beer

ശക്തമായി നഖങ്ങള്‍വളരുന്നതിന് വേണ്ടി ബിയറും ഉപയോഗപ്പെടുത്താം. കാല്‍ കപ്പ് ഒലീവ് ഓയില്‍ചൂടാക്കുക. അതിലേക്ക് കാല്‍ കപ്പ് ആപ്പിള്‍ സൈഡര്‍ വിനാഗിരിയും കാല്‍ കപ്പ്ബിയറും ചേര്‍ക്കുക. ഇതില്‍ 10-15 മിനിറ്റ് കൈ മുക്കി വയ്ക്കണം. ആഴ്ചയില്‍രണ്ട് തവണ ഇത് ചെയ്യുക.

നാരങ്ങ നീര്

നാരങ്ങ നിങ്ങളുടെ വിരലുകള്‍ക്ക് ശക്തി കൂട്ടുന്നതിന് ഒപ്പം അവയ്ക്ക് തിളക്കവും നല്‍കുന്നു. ഒരു ടീസ്പൂണ്‍ നാരങ്ങ നീരിലേക്ക് 3 ടീസ്പൂണ്‍ ഒലീവ് ഓയില്‍ചേര്‍ക്കുക. ഇത് ചൂടാക്കിയതിന് ശേഷം കോട്ടന്‍ ബോള്‍ ഉപയോഗിച്ച് വിരലില്‍ പുരട്ടാം. രാത്രി കിടക്കുമ്‌ബോള്‍ കയ്യില്‍ ഗ്ലൗസ് ധരിച്ചും കിടക്കുക.Related image

ലെമണ്‍ജ്യൂസിലേക്ക് അര്‍ഗന്‍ ഓയില്‍ ചേര്‍ത്ത് മിക്‌സ് ചെയ്യുക. 20 മിനിറ്റ്ഇതില്‍ നഖം മുക്കിവയ്ക്കാം. രണ്ട് മൂന്ന് ആഴ്ചത്തേക്ക് ദിവസേന ഇത്പരീക്ഷിക്കാം.

 

ഒലിവ് ഓയില്‍

Related image

നഖത്തിന്റെ കരുത്തും, ഭംഗിയും വീണ്ടെടുക്കാന്‍ ചൂടെണ്ണകള്‍ക്ക് സാധിക്കും. ജോജോബ ഓയില്‍, ബദാം ഓയില്‍ എന്നിവ ഒലീവ് ഓയില്‍ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഇത് ചൂടാക്കുകയും, കോട്ടന്‍ ബോളുകളില്‍ മുക്കി ഇത് നിങ്ങളുടെ വിരലുകളില്‍ വയ്ക്കുകയും ആവാം. പത്ത് മിനിറ്റ് ഇത് കയ്യില്‍ വയ്ക്കുക. നഖങ്ങള്‍ക്കുള്ളിലേക്ക് ഈ എണ്ണ അലിഞ്ഞ് ചേരുന്നത് വരെ തുടരുക.

മുട്ടയുടെ മഞ്ഞ

ഈര്‍പ്പമില്ലാത്തതിനെ തുടര്‍ന്നാണ് നഖങ്ങള്‍ക്ക് ബലക്ഷയം സംഭവിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് മുട്ടയിലെ മഞ്ഞ ഉപയോഗിക്കാം. പാലില്‍ മുട്ടയിലെ മഞ്ഞ ഭാഗം മിക്‌സ്

Related image ചെയ്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം കൈവിരലുകളില്‍ പുരട്ടാം. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം തണുത്ത വെള്ളത്തില്‍ ഇത് കഴുകി കളയാം.

Leave a Reply

Your email address will not be published.