തച്ചങ്ങാട് വോളി ഫെസ്റ്റ് കേരളാ പോലീസിനും, മുംബൈ സ്‌പൈക്കേര്‍ സിനും കിരീടം

തച്ചങ്ങാട് വോളി ഫെസ്റ്റ് കേരളാ പോലീസിനും, മുംബൈ സ്‌പൈക്കേര്‍ സിനും കിരീടം

പള്ളിക്കര: രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച തച്ചങ്ങാട് ബാലകൃഷ്ണന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച അഖിലേന്ത്യാ പുരുഷ-വനിതാ വോളി ഫെസ്റ്റില്‍ ആവേശകരമായ ഫൈനല്‍ മത്സരങ്ങള്‍ കാണാന്‍ ജനതിരക്കായിരുന്നു. തച്ചങ്ങാട് ഗവ: ഹൈസ്‌ക്കൂള്‍ മൈതാനിയിലെ ഫ്‌ലെഡ്ലൈറ്റ് സ്റ്റേഡിയത്തിലാണ് കഴിഞ്ഞ 22 മുതല്‍ മത്സരം ആരംഭിച്ചത്.

വനിതാ വിഭാഗത്തില്‍ ഫൈനല്‍ മത്സരത്തില്‍ കേരള പോലീസ് സതേണ്‍ റെയില്‍വെയെ 1 നെതിരെ 3 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി ട്രോഫിയും ക്യാഷ് അവാര്‍ഡും കരസ്ഥമാക്കി. പുരുഷവിഭാഗത്തില്‍ ഫൈനല്‍ മത്സരത്തില്‍ മുംബൈ സ്‌പൈക്കേര്‍സ് തുടര്‍ച്ചയായ 3 സെറ്റുകള്‍ക്ക് ഒ എന്‍ ജി.സി.ഡെറാഡൂണിനെ പരാജയപ്പെടുത്തി പുരുഷവിഭാഗം ട്രോഫിയും ക്യാഷ് പ്രൈസും കരസ്ഥമാക്കി.

4 വനിതാ ടീമുകളും, 8 പുരുഷ ടീമുകളുമായിരുന്നു വിവിധ ദിവസങ്ങളിലായി മത്സരിച്ചത് പൂള്‍ മത്സരങ്ങളായിരുന്നു. പുരുഷ വിഭാഗ വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ ജീവന്‍ ബാബു ട്രോഫികള്‍ വിതരണം ചെയ്തു. വനിതാ വിഭാഗം വിജയികള്‍ക്ക് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. കെ.ദാമോദരന്‍ ട്രോഫികള്‍ വിതരണം ചെയ്തു. വര്‍ക്കിംഗ് ചെയര്‍മാന്‍ സാജിദ് മൗവ്വല്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ശിവാനന്ദന്‍ മാസ്റ്റര്‍, ജയന്‍ വെളിക്കോത്ത്, മീഡിയാ ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട്, വി.വി.വേലായുധന്‍, സത്യന്‍ പൂച്ചക്കാട്, സമാജ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.