തച്ചങ്ങാട്ടെ വകഞ്ഞു മാറ്റലും, കാഞ്ഞങ്ങാട്ടെ സാംസ്‌കാരിക കൂട്ടായ്മയും തമ്മില്‍…

തച്ചങ്ങാട്ടെ വകഞ്ഞു മാറ്റലും, കാഞ്ഞങ്ങാട്ടെ സാംസ്‌കാരിക കൂട്ടായ്മയും തമ്മില്‍…

ശമ്പളം വാങ്ങാന്‍ മാത്രമായി എന്തിനിവിടെ ഒരു യുവജന കമ്മീഷന്‍… ഭാഗം നാല്

നേര്‍ക്കാഴ്ചകള്‍… പ്രതിഭാരാജന്‍

യുവാക്കള്‍ക്കിടയിലെ ബോധവല്‍ക്കരണവും, ജില്ലാ-ദേശീയ സെമിനാറുകള്‍, ദേശീയ യുവജന ദിനാഘോഷം, ജില്ലാതല അദാലത്തുകള്‍, യൂത്ത് ഐക്കണ്‍ അവാര്‍ഡ് എന്നിങ്ങനെ ചിലവയില്‍ മാത്രമായി പരിമിതപ്പെടുത്തിയാണ് സര്‍ക്കാര്‍ യുവജന കമ്മീഷനെ നിയന്ത്രിക്കുന്നത്. വിഷയങ്ങളില്‍ തീവ്രമായി ഇടപെടാനോ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് യുവ മനസുകളിലേക്കെത്തിച്ചേരാനോ കമ്മീഷന്‍ ശ്രമിക്കുന്നില്ല എന്നതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് വ്യാപകമായി ഇടപെടാനുള്ള പരിമിതികള്‍. വ്യാപകമായ തോതില്‍ യുവ മനസിലേക്ക് കയറിച്ചെല്ലാനും അവരുടെ ഭാവി സുരക്ഷിതമാക്കാനും നിര്‍ലോഭങ്ങളായ അധികാരങ്ങള്‍ വേണം. അവ ഉണ്ടാകേണ്ടിയിരിക്കുന്നു.

കാസര്‍കോട് ജില്ലയില്‍ നിന്നുമുള്ള കമ്മീഷന്‍ അംഗമാണ് കെ. മണികണ്ഠന്‍. ഡി.വൈ.എഫ്.ഐയുടെ ജില്ലാ സെക്രട്ടറിയും അദ്ദേഹം തന്നെ. യുവാക്കളോട് ഇടപെടാന്‍ ഭൗതിക സാഹചര്യങ്ങളെല്ലാം ഒത്തിണങ്ങിയ വ്യക്തിത്വം. സാധ്യമാകുന്ന പക്ഷം പുത്തന്‍ പദ്ധതികള്‍ കൊണ്ടുവരാനും നടപ്പിലാക്കാനും സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും രാപ്പനിയറിയാവുന്ന യുവനേതാവ്. ഇപ്പോള്‍ ഉദുമ ഏരിയാ സെക്രട്ടറി കൂടിയാണ്. നാളെ ചിലപ്പോള്‍ നിയമഭയിലേക്കെത്തിക്കൂടെന്നില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളുടെ കൂടിച്ചേരല്‍ കൂടി കണക്കലെടുത്തായിരിക്കണം ഒരു പക്ഷെ സര്‍ക്കാരും പാര്‍ട്ടിയും ചേര്‍ന്ന് മണികണ്ഠനെ യുവജനകമ്മീഷന്റെ അംഗമാക്കി ഉയര്‍ത്തിയും നിലനിര്‍ത്തിയും പോരുന്നത്.

ഈ സാഹചര്യത്തില്‍ ബി.ആര്‍.ഡി.സി അടക്കമുള്ള മേഘലകളില്‍ തന്റെ രാഷ്ട്രീയ സ്വാധീനവും, കഴിവും വേണ്ടും വിധം പ്രയോഗിക്കാന്‍ മണികണ്ഠനു കഴിയേണ്ടിയിരിക്കുന്നു. യുവതക്കു വേണ്ടി ലോക യുവജന സമ്മേളനത്തില്‍ സോവിയറ്റ് റക്ഷ്യയിലേക്ക് വരെ പറന്ന് പ്രബന്ധങ്ങള്‍ അവതരിപ്പിച്ച ലോക പരിചയമുണ്ട് സഖാവിന്.

ജില്ലയില്‍ യുവജന കമ്മീഷന്‍ അംഗമെന്ന നിലയില്‍ മണികണ്ഠന്റെ ചില ഇടപെടലുകള്‍ വിജയം കണ്ടതായുണ്ട്. ഇതില്‍ മറക്കാനാവാത്തതാണ് ലാവണ്യയുടെ അകാലമരണം. ചികില്‍സാ പിഴവു മൂലമാണ് ലാവണ്യക്കു ജീവന്‍ നഷ്ടമായത്. ചീമേനിയിലെ ലാവണ്യയുടെ വീട് സന്ദര്‍ശിച്ച അംഗം പ്രശ്‌നത്തില്‍ ഇടപെട്ടപ്പോള്‍ ആവശ്യമായ സഹായങ്ങള്‍ക്കു ആശുപത്രി അധികൃതര്‍ തയ്യാറായി. കാസര്‍കോട് വെച്ചു ചേര്‍ന്ന അദാലത്ത് വഴി ഏഴര ലക്ഷം രൂപ പരേതയുടെ കുടുംബത്തിനു നഷ്ടപരിഹാരമായി ആശുപത്രി അധികൃതരോട് വാങ്ങിയെടുക്കാന്‍ മണികണ്ഠന് സാധിച്ചിട്ടുണ്ട്. അത് മറക്കാനാവുന്നതല്ല. മുന്ന് മാസം ഗര്‍ഭിണിയായിരിക്കെയാണ് കോടോം ബേളൂര്‍, തട്ടുമ്മലിലെ മുരളിയുടെ ഭാര്യ ആശ (26) അകാലത്തില്‍ പൊലിഞ്ഞു പോയി. ആശുപത്രിയുടേയും, ഡോക്റ്റരുടേയും പിഴവു മൂലം സഭവിച്ച കൈപ്പിഴ മരണ കാരണമാവുകയായിരുന്നു. ഈ സംഭവത്തില്‍ കെ.മണികണ്ഠന്‍ ഇടപെട്ടു പരിഹാരം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതൊക്കെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വസ്തുതകളാണ്. പെരിയ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശനത്തിലും, പഞ്ചായത്ത് ഡ്രൈവരുടെ പുതിയ തസ്തിക സമ്പന്ധിച്ച് തര്‍ക്കം ഉടലെടുത്തപ്പോഴും, പാസ്‌പോര്‍ട്ടും, ഇതര സര്‍ട്ടിഫിക്കറ്റുകളും പിടിച്ചു വെക്കല്‍ തുടങ്ങിയ അനവധി സംഭവങ്ങളില്‍ അദാലത്തു വഴിയും അല്ലാതായും പരിഹാരം കാണാന്‍ മണികണ്ഠന് സാധിച്ചിട്ടുണ്ട്.

ഇത്തരം വിഷയങ്ങളിലെല്ലാം ഇടപെട്ടുവെന്ന് അവകാശപ്പെടുമ്പോഴും കെ. മണികണ്ഠനില്‍ യുവത തൃപ്തരല്ല. ബി.ആര്‍ഡി.സി കേന്ദ്രീകരിച്ചുള്ള ടൂറിസത്തേയും, ബേക്കല്‍ കള്‍ച്ചറല്‍ സെന്ററും, അമ്പലത്തറിയിലെ സാംസ്‌കാരിക സമുച്ചയവും ഉപയോഗപ്പെടുത്തി സാംസ്‌കാരിക തൊഴില്‍ രംഗവും, തൊഴില്‍ സംസ്‌കാരവും പുഷ്ടിപ്പെടുത്തന്‍ രാഷ്ട്രീയക്കാരനും, കമ്മീഷന്‍ അംഗവും, ഡി.വൈ.എഫ്‌ഐ സെക്രട്ടറിയുമായ കെ. മണികണ്ഠന് സാധിക്കുമാറാകട്ടെ.

തച്ചങ്ങാട്ടെ സാംസ്‌കാരിക നിലയത്തിന്റെ ഉല്‍ഘാടന സമ്മേളനത്തിലേക്ക് യു.ഡി.എഫിനെ വേണ്ട വിധം ക്ഷണിക്കാത്തതിനാല്‍ അവര്‍ വിട്ടു നിന്നതിലെ ആശങ്കയില്‍ മനം ഉരുകിയായിരിക്കണം ഒരു പക്ഷെ മടിക്കൈ-അമ്പലത്തറയില്‍ ഉയര്‍ന്നു പൊങ്ങാനിരിക്കുന്ന സമുച്ചയത്തെ പുറത്തു നിന്നും സഹായിക്കാന്‍ കാഞ്ഞങ്ങാട്ടെ ഒരുപറ്റം സാംസ്‌കാരിക പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്ന് കൂട്ടായ്മക്ക് രൂപം നല്‍കി പ്രവര്‍ത്തനം ആരംഭിച്ചു പോരുന്നത്.
അവസാനിച്ചു

Leave a Reply

Your email address will not be published.