അത്യാഡംബര ബൈക്കായ ഇന്ത്യന്‍ റോഡ് മാസ്റ്റര്‍ എലൈറ്റ് വിപണിയില്‍.

അത്യാഡംബര ബൈക്കായ ഇന്ത്യന്‍ റോഡ് മാസ്റ്റര്‍ എലൈറ്റ് വിപണിയില്‍.

അത്യാഡംബര ബൈക്കായ ഇന്ത്യന്‍ റോഡ് മാസ്റ്റര്‍ എലൈറ്റ് വിപണിയില്‍. 48 ലക്ഷം രൂപ വില മതിക്കുന്ന റോഡ് മാസ്റ്റര്‍ എലൈറ്റ് ലിമിറ്റഡ് എഡിഷനാണ്. ആകെ മൂന്നുറു റോഡ് മാസ്റ്റര്‍ എലൈറ്റുകള്‍ മാത്രമേ കമ്പനി ഇന്ത്യയില്‍ വില്‍ക്കുകയുള്ളൂ. കൈ കൊണ്ടു പൂശിയ ക്യാന്‍ഡി ബ്ലൂബ്ലാക് നിറമാണ് ലിമിറ്റഡ് എഡിഷന്‍ ക്രൂയിസറിന്റെ പ്രത്യേകത. മുപ്പതു മണിക്കൂര്‍ സമയം ചിലവിട്ടാണ് ഓരോ റോഡ് മാസ്റ്റര്‍ എലൈറ്റിനും നിറം പൂശുന്നതെന്നാണ് കമ്പനി വെളിപ്പെടുത്തുന്നത്.

23 കാരറ്റ് സ്വര്‍ണം കൊണ്ടാണ് ഇന്ധനടാങ്കിലുള്ള ബാഡ്ജ്. 1811 സിസി തണ്ടര്‍ സ്ട്രോക്ക് 111 വി ട്വിന്‍ എഞ്ചിനിലാണ് ഇന്ത്യന്‍ റോഡ്മാസ്റ്റര്‍ എലൈറ്റിന്റെ ഒരുക്കം. 161 എന്‍ എം ടോര്‍ക്വ് എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും.

മോഡലിന്റെ കരുത്തുത്പാദനം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. റോഡ് മാസ്റ്ററിലുള്ള പതിവു ഫീച്ചറുകള്‍ക്ക് പുറമെ ഒരുപിടി പുത്തന്‍ വിശേഷങ്ങളും ലിമിറ്റഡ് എഡിഷനുണ്ട്. റോഡ്മാസ്റ്റര്‍ എലൈറ്റിലുള്ള റൈഡിംഗ് സുഖകരമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല.വെള്ളം കയറാത്ത സാഡില്‍ബാഗുകളും, ടോപ് ബോക്സും ഉള്‍പ്പെടെ 140 ലിറ്ററാണ് ലിമിറ്റഡ് എഡിഷന്‍ ക്രൂയിസറിന്റെ സ്റ്റോറേജ് ശേഷി.

Leave a Reply

Your email address will not be published.