റിയാദിനെ ലക്ഷ്യമാക്കിയുള്ള ഹൂതികളുടെ മിസൈല്‍ ആക്രമണം സൗദി തകര്‍ത്തു

റിയാദിനെ ലക്ഷ്യമാക്കിയുള്ള ഹൂതികളുടെ മിസൈല്‍ ആക്രമണം സൗദി തകര്‍ത്തു

റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണം സൗദി വ്യോമസേന തകര്‍ത്തു. ഇന്ന് രാവിലെയായിരുന്നു ആക്രമണം.

യമനിലെ സആദയില്‍ നിന്നും രാവിലെ രണ്ട് തവണയാണ് റിയാദിനെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടന്നത്. ഇരു ആക്രമണങ്ങളും റിയാദ് ആകാശത്ത് വച്ചുതന്നെ സൗദി വ്യോമസന തകര്‍ക്കുകയായിരുന്നു ആളപായമോ മറ്റോ റിപ്പാര്‍ട്ട് ചെയ്തിട്ടില്ല. ആകാശത്ത് വന്‍ സ്ഫോടന ശബ്ധം കേട്ടതായി മലയാളികളടക്കമുള്ള ദൃക്സാക്ഷികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published.