യു.എ.ഇയില്‍ വ്യാപക പൊടിക്കാറ്റ് ; ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

യു.എ.ഇയില്‍ വ്യാപക പൊടിക്കാറ്റ് ; ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദുബൈ: യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക പൊടിക്കാറ്റ്. വാഹനയാത്രികരും കടലില്‍ പോകുന്നവരും കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

പുലര്‍ച്ചെ മുതല്‍ ആരംഭിച്ച കാറ്റ് വാഹന ഗതാഗതത്തിന് തടസ്സമുണ്ടാക്കുകയും അല്‍ഖൈല്‍ റോഡില്‍ ഒരു അപകടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ദുബൈ വിമാനത്താവളത്തില്‍ നിന്ന് വിമാനങ്ങളെല്ലാം സമയം പാലിച്ച് പറന്നതായാണ് റിപ്പോര്‍ട്ട്.
തീരമേഖലകളില്‍ കാറ്റ് കൂടുതല്‍ ശക്തമാണ്. 2000 മീറ്ററില്‍ താഴെയാണ് കാഴ്ച പരിധി.

Leave a Reply

Your email address will not be published.