രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന’ ഞാന്‍ മേരിക്കുട്ടി’; ട്രെയിലര്‍ കാണാം

രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന’ ഞാന്‍ മേരിക്കുട്ടി’; ട്രെയിലര്‍ കാണാം

ജയസൂര്യ ട്രാന്‍സ്ജെന്‍ഡറായി എത്തുന്ന ചിത്രം ഞാന്‍ മേരിക്കുട്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ശ്രദ്ധേയരായ നാലു ട്രാന്‍സ് വ്യക്തിത്വങ്ങള്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്.

ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളിയേറിയ കഥാപാത്രം എന്ന വിശേഷണത്തോടെയാണ് ഞാന്‍ മേരിക്കുട്ടി എത്തുന്നത്. ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍. സരിത ജയസൂര്യയാണ് വസ്ത്രാലങ്കാരം. ഛായാഗ്രഹണം വിഷ്ണു നാരായണന്‍. ജൂണ്‍ 15ന് ചിത്രം തിയറ്ററുകളിലെത്തും.

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കൂട്ട് കെട്ടായ ജയസൂര്യ രഞ്ജിത് ശങ്കര്‍ ടീം തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രമേയവുമായി എത്തുമ്‌ബോള്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സുസു സുധി വാത്മീകം, പ്രേതം എന്നിവയും ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളാണ്.

Leave a Reply

Your email address will not be published.