‘പൊരിവെയിലി’ന്റെ ചിത്രീകരണം ആരംഭിച്ചു

‘പൊരിവെയിലി’ന്റെ ചിത്രീകരണം ആരംഭിച്ചു

കാസര്‍കോട്: പാലക്കാട് വടക്കാഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സമാന്തര സിനിമാ പ്രസ്ഥാനമായ മൂവി കൊണേഷ്യഴ്‌സ് സൊസൈറ്റിയുടെ ആദ്യ സിനിമയായ ‘പൊരിവെയിലി’ന്റെ ചിത്രീകരണം തിങ്കളാഴ്ച രാവിലെ കാസര്‍കോട് കൂഡ്‌ലു രാംദാസ് നഗറിലെ നമ്പീശന്‍സ് ഹൗസില്‍ ആരംഭിച്ചു.

പ്രശസ്ത ചിത്രകാരന്‍ പി.എസ് പുണിഞ്ചിത്തായ സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചു.കളിയച്ഛന്‍ സംവിധാനം ചെയ്ത ഫറൂഖ് അബ്ദുല്‍റഹ്മാനാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍. സംസ്ഥാന അവാര്‍ഡ് ജേതാവ് ഇന്ദ്രന്‍സ്, ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മി എന്നിവര്‍ മുഖ്യവേഷമിടുന്നു. ദേശീയ അവാര്‍ഡ് ജേതാവ് എം.ജെ രാധാകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ മൊഗ്രാല്‍പുത്തൂരാണ്. സ്വിച്ചോണ്‍ ചടങ്ങില്‍ കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറം സെക്രട്ടറിയും നടനുമായ സി. നാരായണന്‍, സണ്ണിജോസഫ്, വേണുഗോപാല്‍ കാസര്‍കോട്, ഗിരീഷ് മാരാര്‍, ഉമേശ് സാലിയന്‍, കെ.എസ്. ഗോപാലകൃഷ്ണന്‍, രഞ്ജിത് മാത്യു, ടി.എം.എ കരീം തുടങ്ങിയവര്‍ സംബന്ധിച്ചു. സിനിമ ഓണത്തിന് തീയേറ്ററിലെത്തിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ചാനല്‍ ആര്‍.ബിയോട് പറഞ്ഞു

Leave a Reply

Your email address will not be published.