കര്‍ണ്ണാടകയില്‍ ബി.ജെ.പിക്ക് വന്‍ മുന്നേറ്റം, സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് കേന്ദ്ര നേതൃത്വം

കര്‍ണ്ണാടകയില്‍ ബി.ജെ.പിക്ക് വന്‍ മുന്നേറ്റം, സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് കേന്ദ്ര നേതൃത്വം

ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന നിര്‍ണായകമായ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോള്‍ ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി. തന്ത്രങ്ങളെല്ലാം പിഴച്ച കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാനത്ത് തകര്‍ന്നടിഞ്ഞു. നിലമെച്ചപ്പെടുത്തി ജെഡിഎസ് മൂന്നാമതുണ്ട്. ലീഡ് നില ഇങ്ങനെ: ബിജെപി (113), കോണ്‍ഗ്രസ് (62), ജെഡിഎസ് (44), മറ്റുള്ളവര്‍ (2). കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 50ലധികം സീറ്റുകളാണ് കോണ്‍ഗ്രസിന് കുറവുണ്ടായത്. 222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്

Leave a Reply

Your email address will not be published.