‘മതിയേട്ടാ ഇതില്‍ക്കൂടുതല്‍ എനിക്കൊന്നും വേണ്ട’; പൃഥ്വിയുടെ വാക്കുകകളില്‍ കണ്ണ് നിറഞ്ഞ് ആരാധകന്‍

‘മതിയേട്ടാ ഇതില്‍ക്കൂടുതല്‍ എനിക്കൊന്നും വേണ്ട’; പൃഥ്വിയുടെ വാക്കുകകളില്‍ കണ്ണ് നിറഞ്ഞ് ആരാധകന്‍

നടന്‍ പൃഥ്വിരാജിന്റെ വാക്കുകള്‍ കേട്ട് കണ്ണ് നിറഞ്ഞൊരു ആരാധകന്‍. ഒരു പൂ ചോദിച്ച തനിക്ക് ഒരു പൂക്കാലം ലഭിച്ച സന്തോഷത്തിലാണ് തലശ്ശേരി സ്വദേശി വിഷ്ണു. പൃഥ്വിരാജിന്റെ കടുത്ത ആരാധകനായ വിഷ്ണു ഡബ്സ്മാഷുകളിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനാകുന്നത്.

‘സര്‍ ഞാന്‍ നിങ്ങളുടെ ഒരു വലിയ ഫാന്‍ ആണ്. എന്നെങ്കിലും ഒരു ദിവസം നിങ്ങളത് കാണും എന്ന പ്രതീക്ഷയിലാണ് ഞാന്‍ ഡബ്ബ് വീഡിയോസ് ചെയ്യുന്നത്. എന്റെ ഏതെങ്കിലും ഒരു വീഡിയോ കണ്ടാല്‍ അതില്‍പ്പരം ഒരു അഭിമാനം എനിക്കുണ്ടാകില്ല. ഒരു തവണ രാജുവേട്ടാ പ്ലീസ്’. പൃഥ്വിയുടെ ഇന്‍സ്റ്റഗ്രാം ചിത്രത്തിനു താഴെ വിഷ്ണു കുറിച്ച വാക്കുകളാണിവ.

അല്‍പ്പസമയത്തിനുള്ളില്‍ തന്നെ പൃഥ്വിരാജിന്റെ മറുപടിയുമെത്തി. ഒരു വീഡിയോ അല്ല വിഷ്ണുവിന്റെ ഒരുപാട് വീഡിയോകള്‍ കണ്ടിട്ടുണ്ടെന്നും ഉടന്‍ നേരില്‍ക്കാണാമെന്നുമാണ് പൃഥ്വിയുടെ മറുപടി. പൃഥ്വിക്കു പിന്നാലെ അഭിനന്ദനവുമായി ഭാര്യ സുപ്രിയയുമെത്തിയതോടെ വിഷ്ണുവിന് ഇരട്ടി സന്തോഷം.

സന്തോഷം കൊണ്ട് താന്‍ കരയുകയാണെന്നും ഈ ദിനം മറക്കില്ലെന്നുമായിരുന്നു പൃഥ്വിയുടെ വാക്കുകള്‍ക്ക് വിഷ്ണു നല്‍കിയ മറുപടി. ‘ മതിയേട്ടാ ഇതില്‍ക്കൂടുതല്‍ എനിക്കൊന്നും വേണ്ട.. ഞാനിപ്പോഴും കരയുകയാണ്. എന്റെ കൈകകള്‍ ഇപ്പോഴും വിറയ്ക്കുകയാണ്. സാര്‍ ഞാന്‍ നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നു.. എന്നും അങ്ങയുടെ നമ്പര്‍ വണ്‍ ആരാധകനായിരിക്കും’-വിഷ്ണു കുറിച്ചു.

Leave a Reply

Your email address will not be published.