പാണ്ടിക്കണ്ടം ക്രോസ് ബാര്‍ കം ബ്രിഡ്ജ് ഉല്‍ഘാടന സംഘാടക സമിതി രൂപീകരണ യോഗം

പാണ്ടിക്കണ്ടം ക്രോസ് ബാര്‍ കം ബ്രിഡ്ജ് ഉല്‍ഘാടന സംഘാടക സമിതി രൂപീകരണ യോഗം

കുണ്ടംകുഴി: മുളിയാര്‍-ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാണ്ടിക്കണ്ടം പയസ്വിനി പുഴയ്ക്ക് കുറുകെ 21 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ക്രോസ് ബാര്‍ കം ബ്രിഡ്ജ് മെയ് 19ന് രാവിലെ 10 ന് ജലസേചന വകുപ്പ് മന്ത്രി മാത്യു ടി തോമസ് ഉല്‍ഘാടനം ചെയ്യും. ഉല്‍ഘാടന പരിപാടി വിജയിപ്പിക്കുന്നതിനാവശ്യമായ സംഘാടക സമിതി രൂപീകരണ യോഗം പാണ്ടിക്കണ്ടം പയസ്വിനി ഗ്രൗണ്ടില്‍ ചേര്‍ന്നു. കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്തു. മുളിയാര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ പ്രഭാകരന്‍ അധ്യക്ഷനായി.

എ ദാമോധരന്‍, രാധാകൃഷ്ണന്‍ ചാളക്കാട്, കെ മുരളീധരന്‍, എം ഗോപാലകൃഷ്ണന്‍, പവിത്രന്‍, എക്‌സിക്യൂട്ടീവ് എന്‍ഞ്ചിനീയര്‍ കെ എന്‍ സുഗുണന്‍, എ അനൂപ് എന്നിവര്‍ സംസാരിച്ചു. സി കുഞ്ഞിക്കണ്ണന്‍ സ്വാഗതവും വി കൃപാ ജ്യോതി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി രാമചന്ദ്രന്‍ (ചെയര്‍മാന്‍) മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപാടി (വൈ ചെയര്‍മാന്‍) എക്‌സിക്യൂട്ടീവ് എന്‍ഞ്ചിനിയര്‍ കെ എന്‍ സുഗുണന്‍ (കണ്‍വീനര്‍) എ അനൂപ് (ജോയിന്റ് കണ്‍വീനര്‍)

Leave a Reply

Your email address will not be published.